സര്‍വകക്ഷി തീരുമാനം നടപ്പിലാക്കി പൊലിസ്
കാഞ്ഞങ്ങാട്: സംഘര്‍ഷത്തെ തുടര്‍ന്ന് രാഷ്ട്രീയ കക്ഷികളുടെ കൊടികളും, ബോര്‍ഡുകളും അഴിച്ചു മാറ്റാന്‍ സര്‍വകക്ഷി യോഗത്തിലെ തീരുമാനം നടപ്പിലാക്കി ഹൊസ്ദുര്‍ഗ് പൊലിസ് രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും, തോരണങ്ങളും മറ്റും പൊലിസ് നീക്കി തുടങ്ങി. ബോര്‍ഡുകളും മറ്റും നീക്കാന്‍ പൊലിസ് ജെ.സി.ബി ഉപയോഗിക്കുകയും ചെയ്തു.
ഇനി മുതല്‍ പരിപാടികളുടെ ഭാഗമായി നഗരത്തില്‍ സ്ഥാപിക്കുന്ന ഇത്തരം അലങ്കാരങ്ങള്‍ ചടങ്ങ് കഴിഞ്ഞ ഉടനെ മാറ്റണമെന്ന അറിയിപ്പും പൊലിസ് രാഷ്ട്രീയ കക്ഷികള്‍ക്കും മറ്റും മുന്നറിയിപ്പ് നല്‍കി.
ഇത് ലംഘിച്ചാല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് പറഞ്ഞു. ഇതിനു പുറമെ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകളും പൊലിസ് എടുത്തു മാറ്റി.
ഒരു മുന്നറിയിപ്പുമില്ലാതെ സ്ഥാപിച്ച ബോര്‍ഡുകളാണ് മാറ്റിയത്. നഗരത്തില്‍ പുതുതായി ബാനറുകളോ ബോര്‍ഡുകളോ വെക്കുന്നതും പൊലിസ് വിലക്കിയിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."