മണ്ണാര്‍ക്കാട് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മര്‍ദനമേറ്റു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, എസ്.ടി.യു നേതാവുമായ റഫീക്ക് കുന്തിപ്പുഴക്ക് മര്‍ദനമേറ്റു. സംഭവത്തില്‍ ഒരാള്‍ക്കെതിരേ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു. ബുധനാഴ്ച രാത്രി 9.30ഓടെ കുന്തിപ്പുഴയിലാണ് സംഭവം. കുന്തിപ്പുഴ പെട്രോള്‍ പമ്പിന് സമീപമുളള കോഴിക്കട കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കെട്ടിടയുടമയും വാടകക്കാരനും തമ്മിലുളള തര്‍ക്കമാണ് പ്രശ്നകാരണം. കെട്ടിടയുടമയുമായി പ്രശ്നം സംസാരിക്കുന്നതിനിടെ വാടകക്കാരനായ നമ്പിയത്ത് നാസര്‍ സ്ഥലത്തെത്തി കെട്ടിടയുടമയുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് റഫീക്കിന് മര്‍ദനമേറ്റത്. റഫീക്കിന്റെ പരാതിയില്‍ നമ്പിയത്ത് നാസറിനെതിരേ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു.
റഫീക്കിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ണാര്‍ക്കാട് വളര്‍ന്ന് വരുന്ന ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കണമെന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത്ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
നെല്ലിപ്പുഴയില്‍ നിന്ന് തുടങ്ങിയ പ്രകടനത്തിന് ഗഫൂര്‍ കോല്‍ക്കളത്തില്‍, അര്‍സല്‍ എരേരത്ത്, എം. അബൂബക്കര്‍, കെ.ടി അബ്ദുല്ല, അഡ്വ. ശമീര്‍ പഴേരി, അഡ്വ. നൗഫല്‍ കളത്തില്‍, പി. ഷാനവാസ്, ഹുസൈന് കളത്തില്‍, റഫീക്ക് നെല്ലിപ്പുഴ, ടി.കെ ഫൈസല്‍ നേതൃത്വം നല്കി. സമാപന യോഗം അഡ്വ. ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. റഷീദ് ആലായന്‍ മുഖ്യപ്രഭാഷണം നടത്തി. അര്‍സല്‍ എരേരത്ത് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."