മെഡിക്കല്‍ കോളജിലെ താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി മരവിപ്പിച്ചു
വടക്കാഞ്ചേരി: തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ താല്‍കാലിക ജീവനക്കാരായ അറ്റന്‍ഡര്‍മാരെ പിരിച്ചുവിട്ട ഉത്തരവ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് താല്‍കാലിക ജീവനക്കാരായ 12 അറ്റന്‍ഡര്‍മാരെ മെഡിക്കല്‍ കോളജ് പിരിച്ചു വിട്ടത്.
ഇതില്‍ നാലു പേരെ നേരത്തേ തന്നെ ട്രൈബ്യൂണല്‍ സ്ഥിരം നിയമനം വരുന്നതുവരെ പിരിച്ചു വിടരുത് എന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇത് വകവക്കാതെയാണ് ഇവരെ പിരിച്ചു വിട്ടത്. എന്നാല്‍ പിന്നീട് ട്രൈബ്യൂണല്‍ ഉത്തരവുള്ള നാലു പേരെ തിരിച്ചെടുത്തിരുന്നു. തുടര്‍ന്ന് ബാക്കിയുള്ള ജീവനക്കാരും ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. എറണാകുളത്ത് നടന്ന സിറ്റിങ്ങിലാണ് പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അനുകൂലമായ വിധി ഉണ്ടായത്. മെഡിക്കല്‍ കോളജില്‍ ക്ലീനിങ് തുടങ്ങിയ ഒഴിച്ചുകൂടാനാകാത്ത ജോലികള്‍ക്കായാണ് കഴിഞ്ഞ സര്‍ക്കാരുകളുടെ കാലഘട്ടത്തില്‍ തദ്ദേശവാസികളില്‍ അര്‍ഹരായ വ്യക്തികളെ താല്‍കാലികമായി നിയമിച്ചിരുന്നത്. ഇതില്‍ എല്ലാ വിഭാഗത്തില്‍പെട്ട ജനങ്ങളും ഉണ്ടായിരുന്നു. പുതിയ എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം രാഷ്ട്രീയം നോക്കി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിടാന്‍ ശ്രമിച്ച നടപടികള്‍ക്കെതിരായ വിധികൂടിയാണ് ഇതെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു. മെഡിക്കല്‍ കോളജിലെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ കക്ഷിരാഷ്ട്രീയതിനതീതമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വിഭാഗം അധികൃതര്‍ മെഡിക്കല്‍ കോളജിനെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത് നോക്കി നില്‍ക്കാന്‍ കഴിയില്ല.
ജീവനക്കാരെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരേയും നിയമവിരുദ്ധമായി പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനെതിരായും അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ രാജീവ് സദാനന്ദന്‍ ഐ.എ.എസിന് കത്ത് നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."