ലഹരിമരുന്ന് നല്കി പീഡനം; പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി
നിലമ്പൂര്‍: സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായി 23കാരിയെ പ്രണയം നടിച്ചു മയക്കുമരുന്നിനടിമയാക്കി പീഡിപ്പിക്കുകയും കൈവശമുള്ള പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. കൂറ്റമ്പാറ കോലോത്തുംതൊടിക അഹമ്മദ് ആഷിഖ് (21), കരുളായി മുക്കം പുതുമണ്ണില്‍ വീട്ടില്‍ ഷഫീദലി (കപ്യാര്-24)എന്നിവരെയാണ് നിലമ്പൂര്‍ സി.ഐ. കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.
കേസില്‍ കൂടുതല്‍ പേര് പിടിയിലാകാനുണ്ട്. നിലമ്പൂര്‍ മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. യുവതി ഷഫീഖുമായി പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തു. സ്നേഹം അഭിനയിച്ച ഷഫീഖ് മെയ് മാസം കരുളായി ചെട്ടിയിലെ വാടക ക്വാട്ടേഴ്സില്വച്ച് ആദ്യം പീഡിപ്പിച്ചു. പിന്നീട് ജൂണ്‍ അഞ്ചിന് ഷഫീഖും സുഹൃത്തായ ആഷിഖും ചേര്‍ന്നു സ്ഥലം കാണിക്കാനെന്ന വ്യാജേന നാടുകാണിയില്‍ കൊണ്ടു പോയി. അവിടെവച്ച് മയക്കുമരുന്ന് നല്‍കിയും പീഡിപ്പിച്ചു. ബലാത്സംഗം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഇവരുടെ മറ്റൊരു സുഹൃത്തായ ഷഫീദിന് ഈ ദൃശ്യങ്ങള്‍ ലഭിക്കുകയും വീഡിയോ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തമെന്നു ഭീഷണിപ്പെടുത്തി കഴിഞ്ഞ 22ന് കരുളായി പാലത്തിനു സമീപം വാടക ക്വാട്ടേഴ്സില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
നിരവധി തവണയായി മയക്കുമരുന്ന് നല്കി അടിമയാക്കിയതിന് ശേഷമാണ് മാനഭംഗത്തിനിരയാക്കിയത്. മൊബൈലില്‍ പകര്‍ത്തിയ പീഡനരംഗങ്ങള്‍ കാണിച്ചായിരുന്നു തുടര്‍ന്നുള്ള പീഡനങ്ങള്‍. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പലതവണയായി 80,000 രൂപ സംഘം കൈക്കലാക്കിയെന്നും പരാതിയുണ്ട്. എ.ഡി.ജി.പി ബി. സന്ധ്യ ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."