പരിയങ്ങാട് തടയണ പൊളിച്ച് വെള്ളം ചോര്‍ത്തി: മലയോരത്ത് കുടിവെള്ളം മുട്ടും
കാളികാവ്: പരിയങ്ങാട് പുഴയ്ക്കു കുറുകെയുള്ള സ്ഥിരം തടയണ പൊളിച്ച് വെള്ളം ചോര്‍ത്തി. മലയോരവാസികളുടെ കുടിവെള്ളം മുട്ടും. തടയണയോട് ചേര്‍ന്നുള്ള സ്ഥലത്താണ് കുടിവെള്ള പദ്ധതിക്കു വെള്ളമെടുക്കുന്ന കിണറുള്ളത്.
പുഴയിലെ ജലനിരപ്പ് താഴുന്നതിനാലുണ്ടാകുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനാണ് സ്ഥിരം സംവിധാനമുള്ള തടയണ നിര്‍മിച്ചിട്ടുള്ളത്. രാത്രി തടയണയുടെ അടപ്പെടുത്തു മാറ്റിയാണ് വെള്ളം ചേര്‍ത്തിയിട്ടുള്ളത്. കാളികാവ്, ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളും നടപടിക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. മദ്യപന്മാരുടെ ശല്യം തടയാനായി പൊലിസ് പരിശോധന ഊര്‍ജിതമാക്കുമെന്ന് എസ്.ഐ പറഞ്ഞു. പരിസരവാസികളെ ഉള്‍പ്പെടുത്തി അക്രമികളെ ചെറുക്കാനും പുഴയോരത്ത് ചേര്‍ന്ന പ്രതിഷേധ സംഗമത്തില്‍ തീരുമാനിച്ചു. കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ ഉദ്ഘാടനം ചെയ്തു. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ മാത്യു അധ്യക്ഷയായി. സി.എം ഹമീദലി, കാളികാവ് എസ്.ഐ കെ.പി സുരേഷ് ബാബു, സി.പി ബൈജു, പി. ഹംസ കുഞ്ഞാപ്പു, അബ്ദുറഹ്മാന്, വെള്ളയൂര്‍ വില്ലേജ് ഓഫിസര്‍ സരിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."