HOME
DETAILS
MAL
വ്യാജരേഖയുണ്ടാക്കി വിദേശയാത്ര നടത്തിയതിനു ശിക്ഷ
backup
January 06 2017 | 19:01 PM
കൂത്തുപറമ്പ്: വ്യാജരേഖയുണ്ടാക്കിയും വ്യാജ മേല്വിലാസത്തിലൂടെയും സംഘടിപ്പിച്ച പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തിയ കേസില്‍ 15,000 രൂപ പിഴയടക്കാനും കോടതി പിരിയുന്നതുവരെ ഒരു ദിവസത്തെ തടവിനും ശിക്ഷിച്ചു.
കേളകം മഞ്ഞളാംപുറത്തെ വേങ്ങാപറമ്പില്‍ ശശി(51)യെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.കെ സുബ്രഹ്മണ്യന് നമ്പൂതിരി ശിക്ഷിച്ചത്.
കോഴിക്കോട്ടെ പാസ്പോര്‍ട്ട് ഓഫിസില്‍ നിന്നും യഥാര്‍ഥ വിലാസത്തില്‍ എടുത്ത പാസ്പോര്‍ട്ട് ഗള്‍ഫില്‍ പിടിച്ചുവച്ചതിനാല്‍ ഏജന്റ് മുഖേന ഡാനിയല്‍ ജെയിംസ് എന്ന പേരില്‍ പ്രതി പാസ്പോര്‍ട്ട് സമ്പാധിച്ചുവെന്നായിരുന്നു കേസ്. പേരാവൂര്‍ സി.ഐ ആയിരുന്ന തമ്പാനാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."