ഭാഗ്യലക്ഷ്മിക്കു ഭാഗ്യവസതി ഒരുങ്ങുന്നു
കുന്നുംകൈ: പ്ലാസ്റ്റിക് കൂരയിലെ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ പഠിക്കേണ്ടി വന്ന ഭാഗ്യലക്ഷ്മിക്കു 'ഭാഗ്യവസതി' ഒരുങ്ങുന്നു. കുന്നുംകൈ എല്‍.കെ അസിനാര്‍ മെമ്മോറിയല്‍ യു.പി സ്‌കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ഥിനി ഭീമനടി കൂവ്വപ്പാറ ഭാഗ്യലക്ഷ്മിക്ക് സ്‌കൂളിലെ മാനേജ്‌മെന്റും അധ്യാപകരും പി.ടി.എ കമ്മിറ്റിയും മറ്റു ഉദാരമതികളും ചേര്‍ന്നാണു വീടൊരുക്കുന്നത്. പഠനത്തില്‍ മികവ് തെളിയിച്ച ഭാഗ്യലക്ഷ്മി പ്ലാസ്റ്റിക് കുടിലിലായിരുന്നു ഇതുവരെ പഠനം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശക്തമായ കാറ്റില്‍ കുടില്‍ തകര്‍ന്നതിനാല്‍ പഞ്ചായത്തിന്റെ അധീനതയിലായിരുന്ന അഗതി മന്ദിരത്തിലേക്കു തല്‍ക്കാലം മാറ്റുകയായിരുന്നു.
ഭാഗ്യലക്ഷ്മിക്ക് നല്‍കുന്ന വീടിനു 'ഭാഗ്യവസതി' എന്ന പേരു നല്‍കും. ചിറ്റാരിക്കല്‍ ഉപജില്ലയിലെ മികച്ച സ്‌കൂള്‍ എന്ന ബഹുമതിയും ഈ സ്‌കൂളിനുണ്ട് . വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം ഇന്നലെ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീതാ രാജന്‍ നിര്‍വഹിച്ചു. കെ ശശിധരന്‍ അധ്യക്ഷനായി. പ്രധാനധ്യാപിക ലിസമ്മ ജോസഫ്, എ.സി ജോസ്, ഹരിശ് പി നായര്‍, സ്‌കൂള്‍ മാനേജര്‍ എം.എ നസീര്‍, സഹദേവന്‍, കെ.എം പ്രസാദ്, തങ്കച്ചന്‍, കെ ശരത്ത്, സി.എം വര്‍ഗീസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."