ഗ്യാസ്ടാങ്കര്‍ ചോര്‍ച്ച: മോക്ഡ്രില്‍
പാലക്കാട്: തൃശ്ശൂര്‍-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ കഞ്ചിക്കോട് പാചക വാതകവുമായി പോകുന്ന ടാങ്കറിന്റെ പുറകില്‍ അമോണിയ കയറ്റി വന്ന മിനി ലോറി ഇടിച്ച് പാചകവാതകവും അമോണിയയും ചോര്‍ന്നു. ആകസ്മികമായുണ്ടാകുന്ന അപകടങ്ങള്‍ എങ്ങനെ തരണം ചെയ്യണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം എങ്ങനെ നടപ്പാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് മോക് ഡ്രില്‍ നടത്തിയത്.ജില്ലാ ഭരണകാര്യാലയമാണ് പരിശീലനത്തിന്റെ ഭാഗമായാണ് ദേശീയ പാതയില്‍ വ്യാജ അപകടം സൃഷ്ടിച്ചത്. രാവിലെ 11ന് ദേശീയ പാതയില്‍ കഞ്ചിക്കോട് സത്രപ്പടി ജങ്ഷനില്‍ റെയില്‍വെ സ്റ്റേഷനും ശിവന്‍ കോവിലിനുമിടയിലാണ് വ്യാജ അപകടം നടത്തിയത്.
അപകടം നടന്നയുടനെ ലോറി ഡ്രൈവര്‍ 100ല്‍ വിളിച്ച് പൊലിസിനെ അറിയിക്കുകയും പൊലീസ് നല്‍കിയ വിവരപ്രകാരം ഫയര്‍ ഫോഴ്‌സ് മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തി ദേശീയ പാതയില്‍ കൂട്ടുപാതയിലും വൈസ്പാര്‍ക്കിലും പൊലീസ് ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു.അപകട വിവരം അറിഞ്ഞയുടനെ ജില്ലാ കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ഡോ: എം.സി.റെജിലിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കഞ്ചിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനോടും ജില്ലാ ആശുപത്രിയോടും മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കി. ഡി.എം.ഒ.യുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരടങ്ങുന്ന ആരോഗ്യ സംഘം സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലേയ്ക്ക് മാറ്റി. ദേശീയ ദുരന്തനിവാരണ സേനയും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് അമോണിയ സിലിണ്ടറിന്റെയും ഗാസ് ടാങ്കറിന്റെയും ചോര്‍ച്ച ശാസ്ത്രീയമായ രീതിയില്‍ അവസാനിപ്പിച്ചു. അസി.കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സ്ഥലത്തെത്തി പ്രദേശവാസികളെ സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റി നിര്‍ദേശം നല്‍കി. കഞ്ചിക്കോട് യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികളെയും പ്രദേശവാസികളെയും സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റുന്നതിനുള്ള നിര്‍ദേശം നല്‍കി. ചോര്‍ച്ചയുള്ള ഗാസ് ടാങ്കറിലെ പാചകവാതകം എച്ച്.പി.സി.എല്‍.-ലെ ഉദ്യോഗസ്ഥര്‍ മറ്റൊരു ടാങ്കറിലേയ്ക്ക് മാറ്റി. ഫാക്റ്ററീസ് ആന്‍ഡ് ബോയിലേസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാചക വാതക ചോര്‍ച്ച അവസാനിച്ചെന്നും അന്തരീക്ഷത്തില്‍ കലര്‍ന്ന വാതകങ്ങളെ നിര്‍വീര്യമാക്കിയെന്നും അറിയിച്ചതോടെ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന മോക്ക് ഡ്രില്ലിന് അവസാനമായി.മോക്ക് ഡ്രില്ലിന് ശേഷം പരിശീലനത്തില്‍ പങ്കെടുത്തവരുടെയും വകുപ്പുദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് പോരായ്മകള്‍ വിലയിരുത്തി.
അസി.കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി. റെജില്‍, കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.ടി. റെജി, ഫാക്റ്ററീസ് ആന്‍ഡ് ബോയിലേസ് ഇന്‍സ്‌പെക്ടര്‍ മുനീര്‍, എന്‍.ഡി,ആര്‍.എഫ് മേധാവി ശ്രീജിത്ത്, എച്ച്.പി.സി.എല്‍ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."