HOME
DETAILS
MAL
വര്‍ണവസന്തം ചാര്‍ത്തി ഓട് മുല്ല പൂത്തു
backup
January 06 2017 | 20:01 PM
തലപ്പുഴ: ഓടിട്ട വീടുകളില്‍ മുകളില്‍ വേനല്‍കാലത്ത് പടര്‍ന്ന് കയറി പൂക്കള്‍ വിരിച്ച് നിന്നിരുന്ന പൊട്ടിപ്പൂവെന്നും ഓട് മുല്ലയെന്നും അറിയപ്പെട്ടിരുന്ന ചെടികള്‍ ഇന്ന് അപൂര്‍വ കാഴ്ചയാണ്. ഇപ്പോള്‍ വീടിനോട് ചേര്‍ന്ന തൊഴുത്തിന്റെയും ഷെഡിന്റെയും മുകളിലാണ് ഓട് മുല്ല പടര്‍ത്തുന്നത്. നവംബര്‍, ഡിസംബര്‍ മാസമാണ് ഓട് മുല്ലകള്‍ പൂക്കുന്നത്. ഏകദേശം നാല് മാസത്തോളം പൂക്കള്‍ വിരിയുകയും കൊഴിയുകയും ചെയ്യുന്നത് മൂലം വീടിന് മുന്നില്‍ മതിലിലടക്കം മുല്ല പടര്‍ത്തി വീടിന്റെ സൗന്ദര്യം ഇരട്ടിപ്പിക്കുകയാണ്. സ്ഥിരമായി പൂക്കല്‍ നിറഞ്ഞ് നില്‍ക്കുന്നത് ഓട് മുല്ലയുടെ പ്രത്യേകതയാണ്. തലപ്പുഴ ചുങ്കത്തെ വലിയപറമ്പില അബൂബക്കറിന്റെ വീടിന്റെ മതിലിന് മുകളില്‍ വര്‍ണം വിതറി പൂത്തു നില്ക്കുന്ന ഓടുമുല്ല കാഴ്ചക്കാരുടെ കണ്ണിന് വിരുന്നേകുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."