അച്ഛന്റെ ശിക്ഷണത്തില്‍ മകന് നേടിയത് ഒന്നാം സ്ഥാനം
കാഞ്ഞിരപ്പള്ളി: പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ മുതല്‍ വന്യജീവികളുടെ ശബ്ദങ്ങള്‍ വരെ വേദിയില്‍ ഇന്നലെ മുഴുങ്ങിയപ്പോള്‍ ശ്രദ്ധേയമായത് എബിസണ്‍ ബൈജുവിന്റെ അവതരണ രീതിയായിരുന്നു.
അച്ഛന്റെ ശിക്ഷണത്തില്‍ മിമിക്രിയില്‍ അഭ്യസിക്കുന്ന എബിസണായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരത്തില്‍ ഒന്നാമതെത്തിയത്. ളാക്കാട്ടൂര്‍ എംജിഎം എച്ച്എസ്എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് എബിസണ്‍ . വിവിധ ട്രൂപ്പുകളിലെ മിമിക്രി കാലകാരനും പൊന്‍കുന്നം ഗ്രാമദീപം ചെരുവില്‍ പി.ഒ. ബൈജുവാണു മകന് എബിസണു മിമിക്രിയില്‍ ആവശ്യമായി നിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നത്. എന്നാല്‍ കുറച്ചു നാളുകളായി ബൈജു മിമിക്രി അവതരിപ്പിക്കുന്നില്ല. ബൈജു ഇപ്പോള്‍ പെയിന്റിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ജില്ലാതലത്തിലും എബിസണ്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. എബിസണ്‍ വിവിധ ട്രൂപ്പുകള്‍ക്കൊപ്പവും സ്റ്റേജ് ഷോകളില്‍ മിമിക്രി അവതരിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."