ഭീകരതയുടെ പേരിലുള്ള മുസ്‌ലിം വേട്ടക്കെതിരേ കോഴിക്കോട്ട് വന്‍ റാലി മുസ്‌ലിംലീഗ് ജനജാഗരണ കാംപയിന് തുടക്കം
കോഴിക്കോട്: 'ഭീകരതയുടെ പേരിലുള്ള മുസ്‌ലിം വേട്ടക്കെതിരെ ജനജാഗരണം' എന്ന പ്രമേയത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാംപയിന് കോഴിക്കോട്ട് ഉജ്ജ്വല തുടക്കം. ആയിരങ്ങള്‍ പങ്കെടുത്ത റാലിക്ക് ശേഷം മുതലക്കുളത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഭരണകൂടവും ഭരണഘടനയും ഇരു പക്ഷത്താകുന്ന ഗുരുതര സ്ഥിതിവിശേഷമാണ് സംജാതമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ഇത്രയും ആശങ്കയിലും ആശയക്കുഴപ്പത്തിലുമായ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. ഫാസിസമെന്ന അപകടത്തെ പ്രതിരോധിക്കാന്‍ ഇനിയും അമാന്തിച്ചാല്‍ രാജ്യം കടുത്ത വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷനായി. ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദ് എം.പി ആമുഖ പ്രഭാഷണം നടത്തി. ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സാഹിത്യകാരന്‍ കെ.പി രാമനുണ്ണി, ദലിത് ചിന്തകന്‍ സണ്ണി കപിക്കാട്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, സി.ടി അഹമ്മദലി, സി.മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, പി.എം.എ സലാം, ടി.പി.എം സാഹിര്‍, കെ.എ ഹംസ, സി.പി ബാവഹാജി, അഡ്വ.യു.എ ലത്തീഫ്, എം.എല്‍.എമാരായ പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുല്ല, അഡ്വ.എം ഉമ്മര്‍, അഡ്വ.എന്‍ ഷംസുദ്ദീന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജന. സെക്രട്ടറി എന്‍.സി. അബൂബക്കര്‍, പി.കെ ഫിറോസ്, അഹമ്മദ്കുട്ടി ഉണ്ണികുളം, നജീബ് കാന്തപുരം, യു.സി രാമന്‍, മിസ്ഹബ് കീഴരിയൂര്‍, നവാസ്, കുറുക്കോളി മൊയ്തീന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."