ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് യോഗത്തിന് ഡല്‍ഹിയില്‍ തുടക്കം
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് യോഗത്തിന് ഡല്‍ഹിയില്‍ തുടക്കം. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടി നയങ്ങള്‍ക്ക് അന്തിമരൂപം നല്‍കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ന്യൂഡല്‍ഹി കണ്വന്ഷന് സെന്ററിലാണു യോഗം നടക്കുന്നത്.
നോട്ടുനിരോധനത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ശ്രദ്ധേയമായ സാമ്പത്തിക-രാഷ്ട്രീയ തീരുമാനങ്ങള്‍ പാര്‍ട്ടി യോഗത്തിലുണ്ടാകുമെന്നാണു കരുതുന്നത്.
കള്ളപ്പണം തടയാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരേയുള്ള കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, തൃണമൂല്‍, ആം ആദ്മി പാര്‍ട്ടികളുടെ പ്രതിഷേധത്തെ മുന്‍നിര്‍ത്തിയാകും പാര്‍ട്ടി നയം പ്രഖ്യാപിക്കുക.
യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഭാരവാഹികളെ അഭിസംബോധന ചെയ്തു.
350ഓളം പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും സാമ്പത്തികകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അഭിസംബോധന ചെയ്യും. പരിപാടിയില്‍ മുന്‍ ബി.ജെ.പി അധ്യക്ഷന്മാരും പാര്‍ട്ടി മുഖ്യമന്ത്രിമാരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."