നൈതിക നിഷേധം മാനവികതയല്ല: ആലിക്കുട്ടി മുസ്‌ലിയാര്‍
ഫൈസാബാദ് (പട്ടിക്കാട്): നിരപരാധികളെ വേട്ടയാടാന്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ഇരകളാക്കുന്ന പ്രവണത അനുവദിച്ചുകൂടെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍. ആഗോളതലത്തില്‍ തീവ്രവലതുപക്ഷത്തിന്റെ നീക്കം ഇതാണെന്നും അദ്ദേഹം പറഞ്ഞു. 'ഭീതിപ്പെടുത്തുന്ന വംശീയ ഭീകരത' എന്ന പ്രമേയത്തില്‍ നടന്ന രാഷ്്ട്രാന്തരം സെഷനില്‍ അനുഗ്രഹ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഇസ്‌ലാം മനുഷ്യാവകാശങ്ങള്‍ മാനിക്കുന്ന മതമാണ്. ഇസ്‌ലാമിന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്തി ദാര്‍ശനിക സമ്പന്നതക്ക് പരുക്കുണ്ടാക്കാന്‍ ചില ലോകശക്തികള്‍ നടത്തിയ നീക്കത്തിന് പ്രബുദ്ധ സമൂഹം ഇരകളാവരുത്. എന്നാല്‍ ഇതര സമൂഹങ്ങളില്‍ തെറ്റിദ്ധാരണ വളര്‍ത്തുന്ന നീക്കങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും എല്ലാ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒന്നിച്ചുജീവിക്കാനുള്ള അവകാശമാണ് പ്രവാചകന്‍ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."