പള്ളി ദര്‍സ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല സംഗമം ഇന്ന്
ഫൈസാബാദ് (പട്ടിക്കാട്): ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് പള്ളി ദര്‍സ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല സംഗമമായ 'മുല്‍തഖദ്ദാരിസീന്‍ 2017' ഇന്ന് രാവിലെ 8.30ന് നടക്കും. പള്ളി ദര്‍സ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രബന്ധമത്സരത്തില്‍ വിജയികളായ അബൂ ത്വാഹിര്‍ (ബദ്രിയ്യ ദര്‍സ് തുപ്പനാട, പാലക്കാട്), പി. ഇബ്റാഹീം (ആലത്തൂര്‍പടി ദര്‍സ്, മലപ്പുറം ), ഉവൈസ് മുഹമ്മദ് (പാപ്പാട്ടുങ്ങല്‍ ദര്‍സ് പൂക്കോട്ടൂര്‍, മലപ്പുറം) എന്നിവര്‍ക്കുള്ള പുരസ്കാരം സംഗമത്തില്‍ വിതരണംചെയ്യും.
പത്തിന് വിദ്യാഭ്യാസ സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുറഹീം ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മഞ്ഞളാംകുഴി അലി അവാര്‍ഡ് ദാനം നിര്‍വഹിക്കും. 'വിദ്യാഭ്യാസം ആധ്യാത്മികതയുടെ ആയോധനം' എന്ന വിഷയം ഓണംപിള്ളി മുഹമ്മദ് ഫൈസിയും 'പാഠവും പഠിച്ചോത്തും' എന്ന വിഷയം റഫീഖ് സകരിയ്യ ഫൈസിയും അവതരിപ്പിക്കും. സയ്യിദ് ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, കൊളത്തൂര്‍ മുഹമ്മദ് മൗലവി, ടി.എ അഹ്മദ് കബീര്‍ എം.എല്‍.എ, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം പ്രസംഗിക്കും. ഉച്ചക്ക് രണ്ടിന് 'നഫ്ഹതു തൈ്വബ' സെഷന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര് അധ്യക്ഷനാകും. നഫ്ഹതു തൈ്വബ, ദഅ്വത്തിന്റെ ആധ്യാത്മിക വഴി എന്നീ വിഷയങ്ങളില്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് ക്ലാസെടുക്കും. അഡ്വ. എം ഉമര്‍ എം.എല്‍.എ, പി.കെ അബ്ദുറബ് എം.എല്‍.എ, അബ്ദുറഹ്മാന് രണ്ടത്താണി, സി.കെ മൊയ്തീന് ഫൈസി കോണോംപാറ പ്രസംഗിക്കും.
രാവിലെ 10.30ന് മുദരിസ് സമ്മേളനം പി. കുഞ്ഞാണി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. അസ്ഗറലി ഫൈസി അധ്യക്ഷനാകും. അബ്ദുല്‍ ഗഫൂര്‍ അന്‍വരി ക്ലാസെടുക്കും. എ. മരക്കാര്‍ മുസ്ലിയാര് സമാപന പ്രസംഗം നടത്തും. ഉച്ചക്ക് 2.30ന് നാഷണല്‍ മിഷന് കോണ്‍ഫറന്‍സ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4ന് അറബിക് ഡിബേറ്റ് ദാറുല്‍ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്വി ഉദ്ഘാടനം ചെയ്യും. 4.30ന് പ്രവാസി സംഗമം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 6.30ന് 'വെളിച്ചം' സെഷന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഡോ. എം.കെ മുനീര്‍ പ്രസംഗിക്കും. സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി (ഖുര്‍ആനിന്റെ ഭാഷാ സാഹിത്യം), മുസ്ഥഫ ഫൈസി വടക്കുമുറി (ഖുര്‍ആന്റെ സംവേദന രീതി), റഹ്മത്തുല്ല ഖാസിമി മുത്തേടം (ഖുര്‍ആന്‍ സമഗ്രം, പ്രായോഗികം) വിഷയമവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."