തൃക്കാക്കര നഗരസഭയുടെ പരിധിയില്‍ വിദേശ മദ്യഷാപ്പ് വേണ്ടെന്ന് കൗണ്‍സില്‍ യോഗ തീരുമാനം
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ പരിധിയില്‍ വിദേശ മദ്യ ഷാപ്പ് വേണ്ട എന്ന് കൗണ്‍സില്‍ യോഗ തീരുമാനം. യോഗം തീരും വരെ മദ്യ ഷാപ്പിനെതിരെ സി.പി.എം വിമത കൗണ്‍സിലര്‍ എം.എം നാസറിന്റെ പ്ലക്കാര്‍ഡ് സമരവും ശ്രദ്ധേയമായി.
തൃക്കാക്കര നഗരസഭ പരിധിയിലെ സിപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ചിറ്റത്തേുകരയില്‍ 10508 എച്ച് 3, 508 എച്ച് 5, 508 എച്ച് 16, 5084 എന്നീ കെട്ടിടങ്ങളില്‍ പി.എല്‍ 1 ലൈസന്‍സ് പ്രകാരം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യഷാപ്പിന് അനുമതി നല്‍കുന്നതിന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ എം.ഡിയുടെ അപേക്ഷ കൗണ്‍സില്‍ പരിഗണക്കായി കൊണ്ടുവന്നപ്പോള്‍ 43 കൗണ്‍സിലര്‍മാരും ഒന്നായി എതിര്‍ത്ത് ബിവറേജ് കോര്‍പ്പറേഷന്റെ ആവശ്യം തള്ളുകയായിരുന്നു. ഇന്നലെ രാവിലെ കൗണ്‍സില്‍ തുടങ്ങിയപ്പോള്‍ തന്നെ സി.പി.എം വിമതന്‍ എം.എം നാസര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി ചെയര്‍പേഴ്‌സണ്‍ കെ.കെ നീനുവിന്റെ ചെയറിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.
ഏറ്റവും പ്രധാനപ്പെട്ട വിഷയമായ മദ്യഷാപ്പിന്റെ അനുമതി ചര്‍ച്ച അജണ്ടയില്‍ 19ാമത്തെ ഇനമായാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വിഷയം ആദ്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിതമന്റെ ഒറ്റയാള്‍ സമരം ഭരപക്ഷത്തെ സി.പി.എം കൗണ്‍സിലര്‍മാരെ വെട്ടിലാക്കി. അജണ്ഡ പ്രകാരം വിഷയം ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍പേഴ്‌സണനും സി.പി.എം കൗണ്‍സിലര്‍മാരും ഉറപ്പ് നല്‍കിയെങ്കിലും വിമതന്‍ സമരത്തില്‍ നിന്ന് പിന്‍മാറിയില്ല.
ക്രമ പ്രകാരം മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത കൗണ്‍സില്‍ മദ്യവില്‍പ്പനശാല മുനിസിപ്പല്‍ പരിധിയില്‍ വേണ്ടെന്ന് ഒന്നടങ്കം തീരുമാനിച്ചതോടെയാണ് ബഹളവും തര്‍ക്കവും അവസാനിച്ചത്.സംസ്ഥാന, നാഷണല്‍ പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാല നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന ബിവറേജ് കോര്‍പ്പറേഷന്‍ സീപോര്‍ട്ട് റോഡരികില്‍ അനുമതി തേടിയത്. വാഹന തിരക്കേറിയ സീപോര്‍ട്ട് റോഡ് കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോഡ്‌സ് അന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ളതാണ്.
സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ ഉമസ്ഥയില്ലാത്ത സീപോര്‍ട്ട് റോഡരികില്‍ മദ്യവില്‍പ്പന ശാല സ്ഥാപിച്ച് സുപ്രീം കോടതി വിധിയെ മറികടക്കുകയായിരുന്നു സംസ്ഥാന ബിവ്‌റജ് കോര്‍പ്പറേഷന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ജനവികാരം എതിരാകുമെന്ന് ഭയപ്പെട്ട് ഇടത് മുന്നണി ഭരിക്കുന്ന നഗരസഭ ബിവ്‌റജ് കോര്‍പ്പറേഷന്റെ ആവശ്യം തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."