അര്‍ത്തുങ്കല്‍ ബസിലിക്ക: കനക ജൂബിലി പ്രഖ്യാപനം ഇന്ന്
ചേര്‍ത്തല: അര്‍ത്തുങ്കല്‍ ബസിലിക്ക പുതിയ ദേവാലയത്തിന്റെ ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങള്‍ക്കാണ് ഇന്ന് തുടക്കമാവും. ദേവാലയത്തില്‍ പുതുതായി പണി കഴിപ്പിച്ച ബലിപീഠം പൂര്‍ണമായും തേക്കില്‍ കടഞ്ഞെടുത്തതാണ്.
അള്‍ത്താരയില്‍ ഏറ്റവും ഉയരത്തില്‍ ക്രൂശിതനായ യേശുവിന്റെ രൂപവും കുരിശിന്‍ താഴെ മകന്റെ വേദനയെ ഹൃദയത്തില്‍ ചേര്‍ത്തു കേഴുന്ന മാതാവിന്റെ രൂപവും, അതിനുതാഴെയായി കാരുണ്യം ചൊരിയുന്ന യേശുവിന്റെ രൂപവും സ്വര്‍ഗ്ഗീയസംഗീതം പൊഴിക്കുന്ന മാലാഖമാരുടെ രൂപങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
വൈകീട്ട് 3.30 ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ആലപ്പുഴ രൂപതാ മെത്രാന്‍ ബിഷപ്പ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊത സമ്മേളനം മന്ത്രി ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.
ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷത വഹിക്കും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. ഹൃദയതാലം സംഗീത ആല്‍ബത്തിന്റെ പ്രകാശനം ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."