യു.ഡി.എഫിന്റെ പരാജയം നേതാക്കളുടെ സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനമൂലം: കേരള കോണ്‍ഗ്രസ് (എം)
പാലക്കാട്: തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പരാജയപ്പെട്ടത് തെരഞ്ഞെടുപ്പു അടുത്തഘട്ടത്തില്‍ നേതാക്കള്‍ നടത്തിയ സര്‍ക്കാര്‍വിരുദ്ധ പ്രസ്താവനമൂലമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി. മന്ത്രിസഭ അവസാന യോഗത്തില്‍ നടത്തിയ വന്‍ഭൂമി ദാനവും കായല്നികത്തലും അഴിമതിസര്‍ക്കാര്‍ എന്ന പ്രതീതി സൃഷ്ടിച്ചു. മന്ത്രിസഭയില്‍ അഴിമതി നടക്കുന്നുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റു തന്നെ പറഞ്ഞു. കൂടാതെ വര്‍ഗീയത ചെറുക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്ന ധാരണ ന്യൂനപക്ഷ വോട്ടര്മാര്ക്കിടയിലുണ്ടാക്കി. അതേസമയം ജനകീയതയും സ്വീകാര്യതയും ഉയര്‍ത്തിപ്പിടിച്ച യു.ഡി.എഫ് നേതാക്കള്‍ക്ക് വിജയിക്കാനും കഴിഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന് സ്വാധീനമുള്ള മേഖലകളില്‍ യു.ഡി.എഫിന് ക്ഷീണം സംഭവിച്ചിട്ടില്ല. ആലത്തൂര്‍ മണ്ഡലത്തിലെ പരാജയത്തിന്റെ ആഴം ഗൗരവമുള്ളതാണ്. തെരഞ്ഞെടുപ്പു അവലോകനയോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ അധ്യക്ഷനായി. യോഗത്തില്‍ നേതാക്കളായ അഡ്വ.ജോസ് ജോസഫ്, അഡ്വ. കെ കുശലകുമാര്‍, എം.വി രാമചന്ദ്രന് നായര്‍, കെ.എം വര്‍ഗീസ്, തോമസ് ജേക്കബ്, എം.പി തമ്പി, എന്‍.പി ജോര്‍ജ്, റജി ഉള്ളരിക്കല്, വി.എ ബെന്നി, ടി.കെ വത്സലന്‍, എ ശശിധരന്, ജോസ് പീറ്റര്‍, കെ.എം സന്തോഷ്, ജോസ് കൊല്ലിയില്‍, എ ശിവരാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."