പൊന്നാനി നഗരസഭയില്‍ 1374 പേര്‍ക്ക് പെന്‍ഷന്‍ നിഷേധിച്ചതായി ആരോപണം
പൊന്നാനി: വിവിധ കാരണങ്ങള്‍ പറഞ്ഞ് പൊന്നാനി നഗരസഭാ പ്രദേശത്തെ അര്‍ഹതപ്പെട്ട 1374 പേര്‍ക്ക് പെന്‍ഷന്‍ നിഷേധിച്ചതായി പ്രതിപക്ഷത്തിന്റെ ആരോപണം .
ഒരു കാരണവശാലും പെന്‍ഷന്‍ നിഷേധിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് എം പി നിസാര്‍ വ്യക്തമാക്കി. ഗുരുതരമായ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പരിഹാസ്യമായ വിശദീകരണം നല്‍കി തടിതപ്പുന്ന ചെയര്‍മാന്‍ പെന്‍ഷന്‍ ഉപഭോക്താക്കളോട് മാന്യമായി പ്രതികരിക്കാനും പെന്‍ഷന്‍ തിരിച്ചുകിട്ടാനുള്ള നടപടി സ്വീകരിക്കാനും തയാറാകണമെന്നും യു ഡി എഫ് പറഞ്ഞു.
അകെ 8333 പെന്‍ഷന്‍ ഉപഭോക്താക്കളാണ് നഗരസഭാ പ്രദേശത്തുള്ളത്. ഇതില്‍ മരണപ്പെട്ടവരൊഴികെ എല്ലാ പെന്‍ഷന്‍കാരും സര്‍ക്കാര്‍ പുറത്തിറക്കിയ സത്യവാങ്മൂലം സമര്‍പ്പിച്ചവരാണ്. ഇതില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടു ത്തിയവര്‍ക്ക് പോലും പെന്‍ഷന്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്.
ഇതിന് പുറമെ നിര്‍ധന കുടുംബത്തിലെ വിധവകളായ പെന്‍ഷന്‍ ഉപഭോക്താക്കളെ ഇന്‍കം ടാക്‌സിന്റെ പരിധിയിലാണെന്നു കാണിച്ച് നൂറുകണക്കിന് പെന്‍ഷനുകള്‍ തടഞ്ഞിരിക്കുന്നത് പരിഹാസ്യവുമാണ്. പെന്‍ഷന്‍ വിതരണത്തിലെ ഈ അപാകത മൂലം ദിനം പ്രതി നൂറുകണക്കിന് പേരാണ് നഗരസഭാ കാര്യാലയത്തില്‍ കയറിയിറങ്ങുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നിലയില്‍ വിശദീകരണം നല്‍കാന്‍ ചെയര്‍മാന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."