HOME
DETAILS
MAL
വണ്ടൂര്‍ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി തടഞ്ഞ നടപടിക്കെതിരേ യു.ഡി.എഫ് സമരത്തിന്
backup
January 08 2017 | 01:01 AM
വണ്ടൂര്‍: ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിയ നാലുവരി പാതയുടെ ടാറിങ് പ്രവൃത്തി തടയുകയും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചെയ്ത സി.പി.എം നടപടിയില്‍ പ്രതിഷേധിച്ചും പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്‌സിലെ ഇറക്കി കെട്ടിയ ഭാഗങ്ങള്‍ പൊളിച്ചു മാറ്റണമെന്ന ഭരണ സമിതിയുടെ തീരുമാനം നടപ്പാക്കിയ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ജനപ്രതിനിധികള്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ചും യു.ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.10 ന് ചൊവ്വാഴ്ച പൊതുയോഗവും 14,15 തീയ്യതികളില്‍ വാഹന പ്രചരണ ജാഥയും നടത്തും.16ന് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും റോഡ് ഉപരോധവും നടത്തും.
യോഗം എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ ഫസല്‍ ഹഖ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."