സമവായ ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടില്ല; എസ്.പി പൂര്‍ണ പിളര്‍പ്പിലേക്ക്
ലഖ്നോ: സമവായ ചര്‍ച്ചകള്‍ ലക്ഷ്യം കാണാത്ത സാഹചര്യത്തില്‍ സമാജ് വാദി പാര്‍ട്ടി പൂര്‍ണ പിളര്‍പ്പിലേക്ക് നീങ്ങുന്നു. മുലായം മുന്നോട്ടുവച്ച ഒത്തു തീര്‍പ്പു നിര്‍ദ്ദേശങ്ങള്‍ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് തള്ളിയതോടെയാണ് പാര്‍ട്ടി പിളരാനുള്ള സാധ്യത കൂടിയത്. പാര്‍ട്ടി പിളര്‍ന്നുകൊണ്ടുള്ള അറിയിപ്പ് ഇരു വിഭാഗവും ഔദ്യോഗികമായി ഉടന്‍ അറിയിക്കുമെന്നാണ് വിവരം.
അതേസമയം പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള തര്‍ക്കത്തില്‍ അഖിലേഷ് വിഭാഗം തെരഞ്ഞെടുപ്പു കമ്മിഷന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലെ 90 ശതമാനം എം.എല്‍.എമാരും തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സത്യവാങ്മൂലമാണ് അഖിലേഷ് നല്‍കിയത്.
സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് പുറത്താക്കിയ ശിവ്പാല്‍ യാദവ്, അമര്‍സിങ് എന്നിവരെ തിരിച്ചെടുക്കണമെന്ന മുലായത്തിന്റെ ആവശ്യം നിരസിച്ചതോടെയാണ് പാര്‍ട്ടിയുടെ പിളര്‍പ്പ് ആസന്നമായത്. ഇതിനിടയില്‍ തന്നെ അനുകൂലിക്കുന്ന എം.എല്‍.എമാരുടെ കത്ത് മുലായം അംഗീകരിക്കാനും തയാറായിട്ടില്ല. ഒത്തുതീര്‍പ്പ് സാധ്യത മങ്ങിയതോടെ പാര്‍ട്ടിയുടെ പിളര്‍പ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുലായം തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."