വി.എസിനെതിരെയുള്ള നടപടി താക്കീതിലൊതുക്കി
തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന പരാതിയില്‍ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെതിരെ സിപിഐഎം കേന്ദ്ര കമ്മറ്റിയുടെ താക്കീത്. തുടര്‍ച്ചയായ അച്ചടക്കലംഘനം നടത്തിയെന്ന പിബി കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വി.എസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താനും കേന്ദ്ര കമ്മറ്റിയില്‍ തീരുമാനമായി. സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വി.എസിന്റെ ആവശ്യം കേന്ദ്രകമ്മറ്റി നിരാകരിച്ചു.
പ്രായാധിക്യവും പാർട്ടി ചട്ടങ്ങളുമാണ് ഇതിനു കാരണമെന്ന് വി.എസിനെ അറിയിക്കും. രാവിലെ വി.എസ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചർച്ചയില്‍ തന്നെ പാർട്ടി സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേന്ദ്രകമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങളാണെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പുറത്തിറങ്ങിയ വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."