കനാല്‍ പുറമ്പോക്കിലെ ദമ്പതികള്‍ക്ക് 'സ്വപ്നവീട് '
കാക്കനാട്: നിര്‍ധനര്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ സ്വപ്നവീട് കാക്കനാട് കാര്‍ദിനല്‍ നഗറില്‍ യാഥാര്‍ഥ്യമായി. കനാല്‍ പുറമ്പോക്കിലെ കുടിലില്‍ കഴിഞ്ഞിരുന്ന താന്നിക്കല്പറമ്പില് ബിജു, സിന്ധു ദമ്പതികള്‍ക്കാണ് സ്വപ്നവീട് യഥാര്‍ഥ്യമായത്.
വേള്‍ഡ് മലയാളി കൗണ്‍സിലും ലേബര്‍ ഇന്‍ഡ്യയും സംയുക്തമായി സംസ്ഥാനത്ത് ലക്ഷ്യമിടുന്ന നിര്ധനര്ക്കുവേണ്ടിയുള്ള ആദ്യ വീടാണ് കാക്കനാട് കൊല്ലംകുടിമുകള്‍ കാര്‍ഡിനല്‍ നഗറില്‍ യാഥാര്‍ഥ്യമായത്. കാര്‍ഡിനല്‍ നഗര്‍ ബ്ലൈന്‍ഡ്സ് സാക്രമെന്റ് സംഭാവന ചെയ്ത മൂന്ന് സെന്റിലാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സ്വന്തമായി ഒരു തുണ്ട് ഭൂമി ഇല്ലാതിരുന്ന ബിജു, സിന്ധു ദമ്പതികള്‍ കനാല്‍ പുറമ്പോക്കില്‍ ടര്‍പ്പായ വലിച്ച് കെട്ടിയ കുടിലിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. വീടിന്റെ ഉദ്ഘാടനം നാടമുറിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിച്ചു.
താക്കോല്‍ദാനം നഗരസഭ ചെയര്‍പേഴ്സ ണ് കെ.കെ.നീനു നിര്‍വഹിച്ചു. ലേബര്‍ ഇന്‍ഡ്യ ചെയര്മാന് ജോര്‍ജ് കുളങ്ങര ഭദ്രദീപം തെളിയിച്ചു. വീടിന്റെ ആശിര്‍വാദ ചടങ്ങ് ആര്‍ച്ച് ബിഷപ്പ് നടത്തിയ ശേഷം നടന്ന സൗഹൃദ സമ്മേളനം പി.ടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ലേബര്‍ ഇന്‍ഡ്യ മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, കാര്‍ഡിനല്‍ സഗര് പള്ളി വികാരി ഫാദര്‍ ജോസ് വെയിലിക്കോടത്ത്, ബന്നി ജോസഫ്, ജോസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."