സ്വാഗതം ചെയ്തു
തൊടുപുഴ: മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരളാ കോണ്‍ഗ്രസ് (സ്കറിയ തോമസ്) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു. ഇടുക്കിയുടെ അടിസ്ഥാന വിഷയങ്ങള്‍ക്കു പരിഹാരം കാണുമെന്ന് എം.എം മണി ജില്ലയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഈ തീരുമാനത്തോടെ കര്‍ഷക ജനതയോട് അദ്ദേഹം നീതിപുലര്ത്തിയിരിക്കുകയാണെന്നും കമ്മിറ്റി പറഞ്ഞു. പട്ടയം ലഭിക്കുന്നതിനു മുന്‍ സര്‍ക്കാര്‍ നിശ്ചയിച്ച വാര്‍ഷിക വരുമാന പരിധി എടുത്തുകളഞ്ഞു പട്ടയം ഉപാധിരഹിതമാക്കുന്നതോടെ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു ഭൂമി ഉപയോഗിക്കുന്നതിനും അനുമതി ലഭിക്കും. ജില്ലയിലെ ജനങ്ങള്‍ വീടുനിര്‍മിക്കാന്‍ അനുഭവിക്കുന്ന സാങ്കേതിക തടസങ്ങളും നിയന്ത്രണങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തോടെ ഇല്ലാതായി. ഇതിനു ശ്രമിച്ച മന്ത്രി എം.എം മണിയെ അഭിനന്ദിക്കുന്നതായും നിയോജക മണ്ഡലം പ്രസിഡന്റ് സാജിര്‍ തെങ്ങിന്‍തോട്ടം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."