HOME
DETAILS
MAL
രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുന്ന ഇറാനുമായി സഊദി ചർച്ചക്ക് സന്നദ്ധമല്ല: ഉപകിരീടാവകാശി
backup
January 09 2017 | 04:01 AM
റിയാദ്: മറ്റു രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുകയും ഭീകര പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്യുന്ന ഇറാനുമായി സഊദി അറേബ്യ ചർച്ചക്ക് സന്നദ്ധമല്ലെന്നു സഊദി ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ഇബ്‌നു സൽമാൻ രാജകുമാരൻ. അമേരിക്കയിലെ ഫോറിൻ അഫയേഴ്‌സ് മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് സഊദി നയം അദ്ദേഹം വ്യക്തമാക്കിയത്. പ്രവർത്തന ശൈലിയിൽ ഇറാൻ കാതലായ മാറ്റം വരുത്താത്ത കാലത്തോളം അവരുമായുള്ള സഹകരണം സഊദിക്ക് കനത്ത നഷ്ടമായിരിക്കും വരുത്തി വെക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഐ എസ് , അൽ ഖായിദ പ്രവർത്തനങ്ങൾ അറബ് മേഖലയായ ഇറാഖിലും സിറിയയിലും വ്യാപിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്.സഊദി അറേബ്യയടക്കം തുർക്കി ഈജിപ്‌ത് , ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങൾ ശക്തമായ നിലപാടെടുക്കുന്നതിനാൽ ഭീകര സംഘടനകളെ പരാചയപ്പെടുത്താൻ സാധിക്കുന്നുണ്ട്. ആഫ്രിക്കയിൽ ഐ എസ ആധിപത്യം കൂടുകയാണ്. ഇതിനെ തടയിടാൻ അന്താരാഷ്‌ട്ര സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കാൻ സഊദി സന്നദ്ധത അറിയിച്ചതിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
സഊദിയുടെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ വാൻ ആക്രമണങ്ങൾ തകർക്കുകയും ചെയ്തു. സെപ്തംബര് ആക്രമണവുമായി ബന്ധപ്പെട്ട ജസ്‌റ്റ നിയമ പ്രശ്‌നത്തിൽ അമേരിക്ക വിവേക പൂർണ്ണമായ നിലപാട് കൈകൊള്ളുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."