ജനുകുമാറിന്റെ ചികിത്സക്കായി ഒരു നാട് ഫുട്ബോള്‍ തട്ടും
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ 14നു നടക്കുന്ന ഫ്ളഡ്ലൈറ്റ് ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കാല്പന്തുകളിയുടെ രസച്ചരട് മുറുക്കാനും കാണികളെ ആകര്‍ഷിക്കാനും വേണ്ടി മാത്രമല്ല, വിലപ്പെട്ട ഒരു ജീവന് രക്ഷപ്പെടുത്തനായാണ് അന്നത്തെ മത്സരത്തിനായി കായിക താരങ്ങള്‍ കളത്തിലിറങ്ങുക. ചെങ്ങളായി ഗ്രാമത്തിലെ ഒട്ടുമിക്ക സ്പോര്‍ട്സ് ക്ലബുകളുടെയും ടീമുകള്‍ മത്സരത്തിനിറങ്ങുന്ന ടൂര്‍ണമെന്റ് ചികിത്സാ സഹായ പദ്ധതികളിലെ നൂതന ആശയമാണ്.
ഇരു വൃക്കകളും തകരാറിലായി ചികില്‍സയ്ക്ക് പണമില്ലാതെ ക്ലേശിക്കുന്ന ചെങ്ങളായിലെ ഓട്ടോ ഡ്രൈവര്‍ തവറുലിലെ കെ ജനുകുമാറിന്റെ ചികില്‍സക്ക് വേണ്ടിയാണ് ചെങ്ങളായി ഗ്രാമം ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അരിമ്പ്ര ജവഹര്‍ യൂത്ത് സെന്ററും ജാന്ഗോസ് സ്പോര്‍ട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫ്ളഡ് ലൈറ്റ് ഫൈവ്സ് ഫുട്ബാള്‍ ടുര്‍ണമെന്റ് നടത്തുന്നത്. ടൂര്‍ണമെന്റ് നടത്തിപ്പിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും ജനുകുമാറിന്റെ ജീവന് രക്ഷിക്കാനാണെന്ന് മുന്‍കൂട്ടി തീരുമാനിച്ചാണ് മത്സരം നടത്തുന്നത്.
ജനുവരി 14നു വൈകുന്നേരം ആറിനു ചെങ്ങളായി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ തുടങ്ങുന്ന ടൂര്‍ണമെന്റ് പഞ്ചായത്ത് പ്രസിഡണ്ടന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യു. കെ.വി അബ്ദുല്‍ മുത്തലിബ് അധ്യക്ഷനാവും. ശ്രീകണ്ഠപുരം എസ്.ഐ പി.ബി സജീവ്' കിക്കോഫ് ചെയ്യും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."