നോണ്‍ അപ്രൂവ്ഡ് അധ്യാപകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു
മലപ്പുറം: നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് കൂട്ടായ്മ മലപ്പുറം കോട്ടക്കുന്നില്‍ സംഘടിപ്പിച്ചു. ജില്ലയില്‍ ഈ അധ്യയന വര്‍ഷം ജോലിയില്‍ പ്രവേശിച്ച നൂറില്‍പരം അധ്യാപകരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. അപ്രൂവല്‍ കിട്ടാത്തത് മൂലം അധ്യാപകര്‍ നേരിടുന്ന പ്രയാസങ്ങള്‍ കൂട്ടായ്മ ചര്‍ച്ച ചെയ്തു.
സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അപ്രൂവല്‍ ഉടന്‍ അനുവദിക്കുക, കെ.ടെറ്റ് യോഗ്യതാ പരീക്ഷക്ക് മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച ഇളവ് അനുവദിക്കുക, അധ്യാപക യോഗ്യതാ പരീക്ഷയുടെ വിജയശതമാനത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് പരിഹരിക്കുന്നതിനായി പാസ് മാര്‍ക്ക് 90 ല്‍ നിന്ന് 60 ആക്കുക എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. ജയകൃഷ്ണന്‍ അമ്പാടി, വിപിന്‍ ജോസഫ്, വി.പി റഫീക്ക്, രതീഷ്.പി, പി എം നസീര്‍, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മയില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവര്‍ 9946771416, 9895159 348 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."