HOME
DETAILS

കുണ്ടറയില്‍ 100 കോടി രൂപയുടെ റോഡ് നിര്‍മാണം:മന്ത്രി

  
backup
January 09 2017 | 07:01 AM

%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-100-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f

 

കൊല്ലം: ജില്ലയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കുണ്ടറ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുമായി 100 കോടി രൂപയുടെ റോഡ് നിര്‍മാണനവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിക്കുന്നത്. ജില്ലയിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉമയനല്ലൂര്‍, കരിക്കോട് ജംഗ്ഷനുകളെ ബന്ധപ്പെടുത്തിയുള്ള റോഡ് നവീകരണത്തിന് നബാര്‍ഡ്ആര്‍ ഐ ഡി എഫ് പദ്ധതി പ്രകാരം 50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതി പ്രകാരം ഉമയനല്ലൂര്‍ ഡീസന്റ് മുക്ക് കല്ലുവെട്ടാംകുഴി ചെറിയേല താഹാമുക്ക് കോടന്‍വിള ജംഗ്ഷന്‍ കരിക്കോട് ശിവജിമുക്ക് മേക്കോണ്‍ കൊച്ചാലുംമൂട് മണ്ഡലം കേരളപുരം റോഡ് കരിക്കോട് ജങ്ഷന്‍ റോഡുകളുടെ നവീകരണത്തിന് തുക ചെലവഴിക്കും.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഉമയനല്ലൂര്‍ പുതുച്ചിറ ഡീസന്റ് മുക്ക് കല്ലുവെട്ടാംകുഴി ചെറിയേല താഹാമുക്ക് കുറ്റിച്ചിറ ആലുംമൂട് മൊയ്തീന്‍മുക്ക് കുരീപ്പള്ളി ഈച്ചാടിമുക്ക് പി കെ പി കവല അമ്പിപൊയ്ക റേഡിയോ മുക്ക് ഹോസ്പിറ്റല്‍ ജങഷന്‍ റോഡുകളുടെ നവീകരണത്തിനായി 35 കോടി രൂപ ചെലവഴിക്കും.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി വെളിച്ചക്കാല ടി ബി ഹോസ്പിറ്റല്‍ റോഡ്, പാലമുക്ക് നല്ലില റോഡ്, പുന്നമുക്ക് ഇളമ്പള്ളൂര്‍ കോവില്‍മുക്ക് റോഡ്, മുളവന പരുത്തുംപാറ റോഡ് എന്നിവക്കായി 6.25 കോടി രൂപ ചെലവഴിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളഡ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നെടുമ്പന ഗ്രാമ പഞ്ചായത്തിലെ പ്ലാവിള ഭാഗം പഴവൂര്‍കോണം റോഡ്(15 ലക്ഷം), മുട്ടക്കാവ് ഇരുനില ജങ്ഷന്‍ കരുമാന്റഴികം റോഡ്(15 ലക്ഷം), ഇളമ്പള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ ആറാട്ടുവിള റോഡ്(10 ലക്ഷം), ആലുംമൂട് ജംഗ്ഷന്‍ മോരിയില്‍ ജംഗ്ഷന്‍ റോഡ്(10 ലക്ഷം), നെടുമ്പന ഗ്രാമ പഞ്ചായത്തിലെ നല്ലില ജങ്ഷന്‍ പോത്തമുക്ക് റോഡ്(10 ലക്ഷം) എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫിഷറീസ് വകുപ്പിന്റെ പദ്ധതി പ്രകാരം നാല് കോടി അറുപത്തിയേഴ് ലക്ഷം രൂപ ചെലവില്‍ രണ്ട് റോഡുകള്‍ നവീകരിക്കും. പെരുമ്പുഴ മൃഗാശുപത്രി കൈതക്കോടി റോഡിന് 2.65 കോടി രൂപയുടയും നാന്തിരിക്കല്‍ കൈതക്കോടി റോഡിന് 2.12 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.
ആസ്തിവികസന ഫണ്ടില്‍നിന്ന് ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ കെ എ പി കനാല്‍ സൈഡ് റോഡ് നവീകരണത്തിന് 78.30 ലക്ഷം രൂപയും നെടുമ്പന ഗ്രാമ പഞ്ചായത്തിലെ കര്‍മല റാണിപ്പള്ളി ബഥേല്‍ ഫാക്ടറി റോഡിന് 50 ലക്ഷം രൂപയും ചെലവഴിക്കും.
ആദ്യഘട്ട പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയാണ് റോഡുകള്‍ ഏറ്റെടുത്തിട്ടുള്ളത്.
തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി മറ്റ് റോഡുകള്‍ കൂടി നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago