ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കാന്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാനും ആവശ്യമായ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഉറപ്പു നല്‍കിയതായി എം.കെ രാഘവന് എം.പി അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കോഡ് ഇ വിഭാഗത്തില്‍പ്പെട്ട വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതി കൂടി പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്ന് എം പി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അറ്റകുറ്റപണികളുടെ പേരുപറഞ്ഞ് വലിയ വിമാനങ്ങളുടെ സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇപ്പോള്‍ പല വിമാനങ്ങളും കൊച്ചി വഴി തിരിച്ചുവിടുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.
ഇത് ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് എം പി ചൂണ്ടിക്കാട്ടി. വഖ്ഫ് കൗണ്‍സില്‍ സെക്രട്ടറി ബി.എന്‍ ജമാലും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."