മുന്‍ സര്‍ക്കാരുകള്‍ റെയില്‍വേയെ രാഷ്ട്രീയ വില പേശലിനാണ് ഉപയോഗിച്ചത്: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: മുന്‍ സര്‍ക്കാരുകള്‍ റെയില്‍ വകുപ്പിനെ രാഷ്ട്രീയ വില പേശലുകള്ക്കായാണ് ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
ഘടക കക്ഷികളെ വലവീശി പിടിക്കുന്നതിനും സഖ്യ കക്ഷികള്‍ക്കുള്ള സമ്മാനമായുമാണ് കോണ്‍ഗ്രസ് റെയില്‍വേയെ ഉപയോഗിച്ചതെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധി നഗര്‍ റെയില്‍വേസ്റ്റേഷനില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വേ ഭരിച്ച പാര്‍ട്ടികളിലെ നേതാക്കള്‍ അതിന്റെ വികസനത്തിന് മുന്‍കൈയെടുത്തില്ല. എന്നാല്‍ തന്റെ സര്‍ക്കാര്‍ അങ്ങനെയല്ല. റെയില്‍വേയുടെ സുസ്ഥിര വികസനമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വേഗതയും വളര്‍ച്ചയും ഉറപ്പു വരുത്തുന്ന മേഖലയാണ് റെയില്‍വേ.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി റെയില്‍വേയെ അപകട രഹിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."