അരങ്ങുണര്‍ന്നു
കണിയാമ്പറ്റ: 37ാമത് സ്കൂള്‍ കലോത്സവത്തിന് കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിരിതെളിഞ്ഞു. കലോത്സവത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. ജീവിതത്തിന്റെ പച്ചപ്പുകള്‍ തേടേണ്ടത് ഇത്തരം മേളകളില്നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. കലാകാരനാവുക എന്നാല്‍ ഒരു നല്ല മനുഷ്യനാവുക എന്നാണര്‍ഥം.
ലോകത്തെ മാറ്റിമറിച്ച വിപ്ലവങ്ങള്‍ക്ക് കാരണമായതും നേതൃത്വം നല്കിയതും കാലാകാരന്മാരും ബുദ്ധിജീവികളും സാഹിത്യകാരന്മാരുമാണ്. സ്വന്തത്തിലേക്ക് ഒതുങ്ങുന്ന ഇക്കാലത്ത് സ്കൂള്‍ കലോത്സവങ്ങള്‍ ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുകയും വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.കെ ശശീന്ദ്രന് എം.എല്‍.എ. അധ്യക്ഷനായി. മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വിദ്യാഭ്യാസ ഉപഡയറക്ടര്‍, പി.പി തങ്കം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ മിനി, അനില തോമസ്, പി.കെ അനില്‍കുമാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."