ശംസുല്‍ ഉലമ ഉറൂസ് നാളെ
കല്‍പ്പറ്റ: സമസ്ത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീലാനി, ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ്, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ഥനാ സംഗമവും നാളെ കല്‍പ്പറ്റ സ്മസ്ത ജില്ലാ കാര്യാലത്തില്‍ ചെറുശ്ശേരി ഉസ്താദ് നഗരിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാവും. ശംസുല്‍ ഉലമ നിത്യവിസ്മയം എന്ന വിഷയത്തില്‍ അബ്ദുറഹ്മാന്‍ കല്ലായിയും ജീലാനി വര്‍ത്തമാനത്തിന്റെയും നായകന്‍ എന്ന വിഷയം സ്വാദിഖ് ഫൈസി താനൂരും സമകാലിക സംഘടനാ വര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍ പിണങ്ങോട് അബൂബക്കറും വിഷയങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ഥനാ സംഗമത്തിന് സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വി മുസക്കോയ മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.സി മമ്മൂട്ടി മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ടി.സി അലി മുസ്‌ലിയാര്‍, ഇബ്‌റാഹീം ഫൈസി പേരാല്‍, ശൗകത്തലി മൗലവി, ഇബ്‌റാഹീം മാസ്റ്റര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."