HOME
DETAILS

ഇരിട്ടിയില്‍ ജ്വല്ലറിയില്‍ മോഷണ ശ്രമം

  
backup
January 10 2017 | 05:01 AM

%e0%b4%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf

 

ഇരിട്ടി: ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡില്‍ ജ്വല്ലറിയില്‍ മോഷണ ശ്രമം. താളുകണ്ടത്തില്‍ പ്രിയ ജ്വല്ലറിയുടെ പുറകു വശത്തെ ചെങ്കല്‍ ചുമര്‍ തുരന്നാണ് കവര്‍ച്ചയ്ക്ക് ശ്രമം നടത്തിയത്. ഒരാള്‍ക്ക് കടക്കാന്‍ പാകത്തില്‍ വലിയ ദ്വാരമുണ്ടാക്കിയ നിലയിലാണ്. ചുമരിനോടു ചേര്‍ന്ന് ഇരുമ്പ് പാളികള്‍ കൊണ്ടുള്ള കവചമുള്ളതിനാല്‍ മോഷ്ടാക്കള്‍ക്ക് അകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല. ഇന്നലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ ശ്രമം ആദ്യം കണ്ടെത്തുന്നത്. ഞായറാഴ്ച കട അവധിയായതിനാല്‍ മോഷണ ശ്രമം ശനിയാഴ്ച രാത്രിയാകാനാണ് സാധ്യത എന്നു കരുതുന്നു. ആഭരങ്ങള്‍ സൂക്ഷിച്ച ലോക്കര്‍ റൂമിനോട് ചേര്‍ന്ന മുറിയുടെ ചുമരാണ് തുരന്നത്. ഇരുമ്പ് പാര പോലുള്ള ആയുധം കൊണ്ടായിരിക്കാം തുരന്നതെന്നാണ് പൊലിസ് നിഗമനം. ജ്വല്ലറി ഉടമയുടെ പരാതിയില്‍ ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, എസ്.ഐ സുധീര്‍ കല്ലന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. നഗരത്തിലെ സുരക്ഷാ കാമറ ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago