വിടവാങ്ങിയത് പ്രസംഗകലയിലെ ക്യാപ്റ്റന്‍
കണ്ണൂര്‍: രാജ്യസേവനത്തിനായി സൈന്യത്തില്‍ ചേര്‍ന്നപ്പോഴും അതിര്‍ത്തിയിലെ സേവനം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോഴും ഊര്‍ജസ്വലനായ പ്രാസംഗികന്റെ റോളിലായിരുന്നു അന്തരിച്ച കെ.സി കടമ്പൂരാന് കോണ്‍ഗ്രസില്‍. പട്ടാളത്തില്‍ ഓണററി ക്യാപ്റ്റനായിരിക്കുമ്പോഴും തെരഞ്ഞെടുപ്പ് എത്തിയാല്‍ അതിര്‍ത്തിയിലെ സേവനത്തില്‍ നിന്ന് അവധിയെടുത്ത് കെ.സി കടമ്പൂരാനും പാര്‍ട്ടിക്കു വേണ്ടി അരയും തലയും മുറുക്കി പ്രസംഗിക്കാനെത്തും. മലബാറില്‍ കോണ്‍ഗ്രസ് വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു പാര്‍ട്ടി നേതാക്കളും അണികളും സ്‌നേഹത്തോടെ കെ.സി എന്നു സ്‌നേഹത്തോടെ വിളിച്ചിരുന്ന കെ.സി അനന്തന്‍.
സൈനിക സേവനത്തിനിടെ അവധിയിലെത്തി കോണ്‍ഗ്രസ് വേദിയില്‍ പ്രസംഗിക്കുന്നതിനെതിരേ എതിരാളികള്‍ പരാതിയുമായി പ്രതിരോധ വകുപ്പിനെ സമീപിച്ചെങ്കിലും പത്രവാര്‍ത്തകളില്‍ കെ.സി കടമ്പൂരാന്‍ എന്ന പേരായതിനാല്‍ നടപടിയില്‍ നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നു പുതിയകാലത്തെ പ്രവര്‍ത്തകരോടു അദ്ദേഹം പറയുമായിരുന്നു. കെ.സി അനന്തന്‍ നായര്‍ എന്നായിരുന്നു സര്‍വിസ് രേഖയില്‍ കടമ്പൂരാന്‍ അറിയപ്പെട്ടിരുന്നത്. എന്നും ലീഡറുടെ അനുയായിരുന്ന കടമ്പൂരാന്‍ ഡി.ഐ.സി രൂപീകരണത്തിനു മുമ്പ് എറണാകുളത്ത് നടന്ന ഐ ഗ്രൂപ്പ് റാലിയില്‍ ഹിന്ദിയില്‍ പ്രസംഗിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലീഡര്‍ മാതൃസംഘടനയില്‍ തിരിച്ചെത്തുന്നതിനു മുമ്പ് തന്നെ കടമ്പൂരാന്‍ കോണ്‍ഗ്രസില്‍ തിരികെ എത്തിയിരുന്നു. മണിക്കൂറുകളോളം പ്രസംഗ വേദിയില്‍ നിറഞ്ഞു നിന്നിരുന്ന കെ.സി സഹകരണ മേഖലയിലും ശോഭിച്ചിരുന്നു. അര്‍ബുദ രോഗ ചിത്സയിലായതിനെ തുടര്‍ന്നു പൊതുപരിപാടികളില്‍ നിന്നു വിട്ടുനിന്ന ശേഷം വീണ്ടും പാര്‍ട്ടി വേദികളില്‍ സജീവമായി വരുമ്പോഴായിരുന്നു അന്ത്യം. കണ്ണൂരില്‍ ഡിസംബര്‍ 28നു നടന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷത്തിലും ജനുവരി മൂന്നിനു നടന്ന ഡി.സി.സി ക്യാംപ് എക്‌സിക്യൂട്ടീവിനും അദ്ദേഹം എത്തിയിരുന്നു.കോഴിക്കോട് നിന്നു മാഹിയിലെത്തിച്ച മൃതദേഹം നേതാക്കളായ സതീശന്‍ പാച്ചേനി, വി.എ നാരായണന്‍, സജീവ് മാറോളി, കെ പ്രമോദ്, സുരേഷ് ബാബു എളയാവൂര്‍, മാര്‍ട്ടിന്‍ ജോര്‍ജ്, രാജീവന്‍ എളയാവൂര്‍, ടി.ഒ മോഹനന്‍, പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി ഉച്ചയ്ക്കു 12.30ഓടെ കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ വീട്ടിലെത്തിച്ചു. അന്ത്യവാര്‍ത്തയറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, കെ സുരേന്ദ്രന്‍, എ.പി അബ്ദുല്ലക്കുട്ടി, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, മുസ്‌ലിംലീഗ് നേതാക്കളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, സി.എന്‍ ചന്ദ്രന്‍, എം.വി ജയരാജന്‍, പി.പി ദിവാകരന്‍, എം.പി മുരളി, പി.പി മാധവന്‍ എന്നിവര്‍ വസതിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."