HOME
DETAILS
MAL
മഹിളാ കോണ്‍ഗ്രസ് പട്ടിണി സമരം നടത്തി
backup
January 10 2017 | 06:01 AM
മലപ്പുറം: നരേന്ദ്രമോദി സര്‍ക്കാറിന്റെ നോട്ടുപിന്‍വലിക്കല്‍ നടപടിയിലും സംസ്ഥാന സര്‍ക്കാറിന്റെ റേഷന്‍ വെട്ടിക്കുറച്ചതിലും പെന്ഷന് നിരോധിച്ചതിലും പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പട്ടിണി സമരം നടത്തി.
ഡി.സി.സി ആസ്ഥാനത്ത് നിന്ന് തുടങ്ങിയ പ്രകടനം കലക്ടറേറ്റ് പരിസരത്ത് സമാപിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉഷാ നായര്‍ അധ്യക്ഷയായി. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി നിരീക്ഷകന് മയൂര ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ റോസ്ന, വീക്ഷണം മുഹമ്മദ്, ഫാത്തിമ ബാവി, അഡ്വ. ബീന ജോസഫ്, രോഹില്‍നാഥ്, മജീദ്, പാത്തക്കുട്ടി, കെ.എം ഗിരിജ, അനിതാ കിഷോര്‍, പുഷ്പ, മാങ്കുന്നന്‍ സുന്ദരി, സുജാത, ഷറീന, രാജശ്രീ, വത്സല, ആമിന ആലുങ്ങല്‍, ശോഭന ഗോപി, ഷഹര്‍ബാനു, ഷക്കീല, ആലിപ്പറ്റ ജമീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."