കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡീസല്‍ ടാങ്കില്‍ വെള്ളം കയറി
മാള: കെ.എസ്.ആര്‍.ടി.സി ബസിലെ ഡീസല്‍ ടാങ്കില്‍ വെള്ളം കയറിയതറിയാതെ ഡീസലടിച്ച ബസുകള്‍ വഴിയില്‍ കുടുങ്ങി. കെ.എസ്.ആര്‍.ടി.സി മാള ഡിപ്പോയി ലാണ് സംഭവം. മാളയില്‍ നിന്നും സര്‍വിസ് നടത്തിയ ആറോളം ബസുകളാണ് ഓയില്‍ ഫില്‍ട്ടറില്‍ വെള്ളമെത്തി തകരാറിലായി വഴിയില്‍ കിടന്നത്. 38 ബസുകളാണ് ഇവിടെ നിന്നും സര്‍വിസ് നടത്തുന്നത്.
മാള ചാലിന് സമീപമാണ് ഡിപ്പോയുടെഡീസല്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്.ചാലിനോട് ചേര്‍ന്നുള്ള അശാസ്ത്രീയമായ നിര്‍മാണമാണ് വിനയായത്.
വേലിയേറ്റത്തെത്തുടര്‍ന്നാണ് വെള്ളം ടാങ്കില്‍ കയറിയതെന്നാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതര്‍ പറയുന്നത്. ഇവിടെയുള്ള ഒരു ഡീസല്‍ സംഭരണിയിലാണ് വെള്ളം കയറിയത്.
ബസുകളുടെ ഫില്‍റ്ററുകളാണ് തകരാര്‍ എന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഓരോ വണ്ടിയും പരിശോധിച്ച് ഫില്‍റ്ററുകള്‍ മാറ്റിയാണ് സര്‍വിസ് തുടര്‍ന്ന് നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ സംഭരണിയില്‍ വെള്ളം കയറിയതായി സൂചനയുണ്ട്. അതേ സമയം എല്ലാ വണ്ടികളുടെയും തകരാറുകള്‍ പരിഹരിച്ചതായി കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.
ഡിപ്പോയോട് ചേര്‍ന്ന് നില്‍ക്കുന്ന ചാലിന്റെ ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യം പരിഗണിച്ചിട്ടില്ല. ചാലില്‍ നിന്നും വെള്ളം കയറാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നീട്ടുണ്ട്. നേരത്തെ ഡിപ്പോയില്‍ നിന്നും ചാലിലേക്ക് ബസ് ഇറങ്ങി പോയ സംഭവവും ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."