നോട്ടുനിരോധനവും റേഷന്‍ അട്ടിമറിയും: വേറിട്ട സമരമൊരുക്കി മഹിളാകോണ്‍ഗ്രസ്
കൊല്ലം: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിനെതിരെയും സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ സമ്പ്രദായം അട്ടിമറിച്ചുവെന്നാരോപിച്ചും പാത്രത്തിലടിച്ച് ശബ്ദമുണ്ടാക്കി അരിയെവിടെയെന്ന് ചോദിച്ച് നഗരവീഥിയിലൂടെ സ്ത്രീകള്‍ നടന്നു നീങ്ങിയതു വേറിട്ട സമരമാര്‍ഗ്ഗമായി. കലങ്ങളും പിഞ്ഞാണങ്ങളും തലയില്‍ പിടിച്ചു താളാത്മകമായി പ്രതിഷേധം അവതരിപ്പിച്ചു ചിന്നക്കടയിലൂടെ നൂറു കണക്കിന് വരുന്ന മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതിയ സമരരീതി പുറത്തെടുത്തപ്പോള്‍ ക്രിയാത്മക പട്ടിണി സമരം കൊല്ലത്തിനു വേറിട്ട കാഴ്ചയായി.
മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിനു മുന്നില്‍ നിന്നാരംഭിച്ച ജാഥ ചിന്നക്കട ഹെഡ്‌പോസ്റ്റാഫീസിനു സമീപം ബസ്‌ബേക്കു മുന്നില്‍ സമാപിച്ചു. തുടര്‍ന്നുചേര്‍ന്ന പ്രതിഷേധയോഗം കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസഡന്റ് ബിന്ദു ജയന്‍ അധ്യക്ഷത വഹിച്ചു. സമരം നടത്താന്‍ അറിയാത്തവരാണ് കോണ്‍ഗ്രസുകാരെന്ന വിമര്‍ശനമാണ് ഇപ്പോള്‍ സജീവമാകുന്നത്. നോട്ട് നിരോധനത്തിലും റേഷന്‍ വിഷയത്തിലും നല്ലൊരു സമരം പോലും കോണ്‍ഗ്രസിന് നേതൃത്വത്തിന് നടത്താനായില്ല. വിമര്‍നങ്ങള്‍ അപ്രസക്തമാക്കി സാധാരണക്കാരുടെ വിഷയങ്ങള്‍ ചര്‍ച്ചയാക്കാനുള്ള സമരങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് മഹിളാ കോണ്‍ഗ്രസ്. അതിന്റെ തുടക്കമാണ് പട്ടിണിസമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."