HOME
DETAILS

നന്മ നേരും നാരുകള്‍

  
backup
May 25 2016 | 13:05 PM

%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%81%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b0%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നമ്മുടെ ആഹാരത്തിലെ നാരുകള്‍ക്ക് നിര്‍ണായകസ്ഥാനമാണുളളത്. സസ്യഭക്ഷണത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനരസത്തിന്റെ സാന്നിധ്യത്തില്‍ ദഹിക്കുകയില്ല. നാരുകള്‍ ധാരാളമടങ്ങിയ ആഹാരം ആരോഗ്യജീവിതത്തിനു ഗുണപ്രദമെന്നറിയുക. 

 


പ്രഷറും കൊളസ്‌ട്രോളും പ്രമേഹവുമൊക്കെ പിടികൂടാതിരിക്കണമെങ്കില്‍ കൊഴുപ്പടിയാതിരിക്കണം. കഴിക്കുന്ന ആഹാരം യഥാവിധി ദഹിക്കണം. കരളിന്റെയും വൃക്കകളുടെയും ജോലിഭാരം കുറയണം. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ തോതു കുറയ്ക്കണം. ദഹനം യഥാവിധി നടക്കുന്നതിനു നാരുകള്‍ സഹായകം. കുടലില്‍ കാന്‍സറുണ്ടാകുന്നതു തടയാനും നാരുകളടങ്ങിയ ഭക്ഷണം സഹായകം. നാരുകളുടെ ആരോഗ്യവിശേഷങ്ങളെക്കുറിച്ചു ചില കാര്യങ്ങള്‍. നാരുകളടങ്ങിയ ചില പച്ചക്കറികളുടെ പോഷകവിശേഷങ്ങളിലേക്ക്...


1. അമിതവണ്ണം കുറയ്ക്കുന്നതിനു സഹായിക്കുന്നു.
2. കുടല്‍ കാന്‍സറിനെ പ്രതിരോധിക്കുന്നു.
3. ഹൃദയരോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുന്നു.
4. പിത്താശയക്കല്ലുകളെ പ്രതിരോധിക്കുന്നു.
5. പ്രമേഹത്തെ പ്രതിരോധിക്കുന്നു.
6. മലബന്ധം കുറയ്ക്കുന്നു.
7. വന്‍കുടലില്‍ വിഷപദാര്‍ഥങ്ങള്‍ രൂപപ്പെടുന്നതിനുളള സാധ്യത കുറയ്ക്കുന്നു.
8. ഭക്ഷണത്തിലെ കൊളസ്‌ട്രോളിനെ ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനം നാരുകള്‍ തടയുന്നു.


വെണ്ടക്ക

വിറ്റാമിന്‍ എ, സി, നാരുകള്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫോളിക് ആസിഡ്, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളടങ്ങിയ ഔഷധഗുണമുളള പച്ചക്കറിയാണ് വെണ്ടയ്ക്ക. പ്രമേഹത്തെയും വന്ധ്യതയെയും പ്രതിരോധിക്കുന്നതായി പഠനഫലം.
നാരുകള്‍ അടങ്ങിയതിനാല്‍ മലബന്ധം കുറയ്ക്കാന്‍ വെണ്ടയ്ക്ക ഫലപ്രദം. വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിനു സഹായകം. പഞ്ചസാരയെ രക്തത്തിലേക്ക്് ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ വെണ്ടയ്ക്കയിലെ ചില രാസഘടകങ്ങള്‍ സഹായിക്കുന്നു. ആസിഡിറ്റി മൂലമുണ്ടാകുന്ന അള്‍സര്‍ സുഖപ്പെടുത്തുന്നു.
വെണ്ടയ്ക്കയിലടങ്ങിയിരിക്കുന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു നിയന്ത്രിക്കുന്നു. വെണ്ടയ്ക്കയിലടങ്ങിയിരിക്കുന്ന ജലത്തില്‍ ലയിക്കാത്ത തരം നാരുകള്‍ ആമാശയവ്യവസ്ഥയുടെ ആരോഗ്യത്തിനു ഗുണപ്രദം. കാന്‍സറിനെ പ്രതിരോധിക്കാന്‍ വെണ്ടക്കയ്ക്കു കഴിവുളളതായി ഗവേഷകര്‍. ഡിപ്രഷന്‍ കുറയ്ക്കുന്നതിനും വെണ്ടയ്ക്ക ഫലപ്രദമം. ശ്വാസകോശവീക്കം, തൊണ്ടയിലുണ്ടാകുന്ന വ്രണം എന്നിവ കുറയ്ക്കാന്‍ വെണ്ടയ്ക്ക ഗുണപ്രദം. അമിതഭാരം നിയന്ത്രിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.തിമിരസാധ്യത കുറയ്ക്കുന്നു.

കാരറ്റ്

ആരോഗ്യജീവിതത്തിന് ആവശ്യമായ വിറ്റാമിനുകള്‍, എന്‍സൈമുകള്‍, ധാതുക്കള്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണു കാരറ്റ്്.
100 ഗ്രാം കാരറ്റില്‍ 7.6 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 0.6 ഗ്രാം പ്രോട്ടീന്‍, 0.3 ഗ്രാം ഫാറ്റ്, 30 മില്ലിഗ്രാം കാല്‍സ്യം, 0.6 മില്ലിഗ്രാം ഇരുമ്പ്, 3.62 മില്ലിഗ്രാം ബീറ്റാകരോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകള്‍, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി2, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ബയോട്ടിന്‍, പൊട്ടാസ്യം, തയാമിന്‍ എന്നിവയും.
1. കാരറ്റില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനെ ശരീരം വിറ്റാമിന്‍ എ ആയി മാറ്റുന്നു. വിറ്റാമിന്‍ എ നിശാന്ധത പ്രതിരോധിക്കുന്നു.
2. മുലപ്പാലിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നു.
3. മുടി, നഖം എന്നിവയുടെ തിളക്കം വര്‍ധിപ്പിക്കുന്നു.
4. ദിവസവും കാരറ്റ്് കഴിക്കുന്നതു കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനു ഫലപ്രദം.
5. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടീന്‍ എന്ന ആന്റി ഓക്‌സിഡന്റ് കാന്‍സറിനെ പ്രതിരോധിക്കുന്നു.
6. കാരറ്റ് ജ്യൂസ് ശീലമാക്കാം. ശരീരത്തെ അണുബാധയില്‍ നിന്നു പ്രതിരോധിക്കുന്നു.
7. കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിനു സഹായകം
8. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലയില്‍ ക്രമപ്പെടുത്താന്‍ സഹായിക്കുന്നു.
9. കാരറ്റില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കുടലിന്റെ ആരോഗ്യത്തിനു സഹായകം.
10. അമിതവണ്ണം കുറയ്ക്കാന്‍ സഹായകം.
11. രക്തദൂഷ്യം കുറയ്ക്കുന്നതിനു ഫലപ്രദം.
12. തലച്ചോറിന്റെ ആരോഗ്യത്തിനു സഹായകം.
13. സ്‌ട്രോക്, ഹൃദയരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നു.
14. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ചുമ കുറയ്ക്കാന്‍ കാരറ്റ് ഫലപ്രദം.
15. ചര്‍മസൗന്ദര്യത്തിനു കാരറ്റ് ജ്യൂസ് ഗുണപ്രദം
16. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
17. കണ്ണുകളുടെ ആരോഗ്യത്തിന് കാരറ്റ് ഗുണപ്രദം. കുട്ടികള്‍ക്ക് തയാറാക്കുന്ന ഉപ്പുമാ
വിലും ദോശയിലും കാരറ്റ് അരിഞ്ഞുചേര്‍ക്കാം.
ബോക്‌സ്
മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന പച്ചക്കറികള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത വെളളത്തിലോ പുളിവെള്ളത്തിലോ ഒരു മണിക്കൂര്‍ മുങ്ങിക്കിടക്കും വിധം സൂക്ഷിച്ചശേഷം പാചകത്തിന് ഉപയോഗിക്കുക. കീടനാശിനി ഉള്‍പ്പെടെയുളള വിഷമാലിന്യങ്ങള്‍ ഒരു പരിധിവരെ നീക്കുന്നതിന് അതു സഹായകം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  3 months ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago