വി.എം സുധീരനും ചെന്നിത്തലയും അനുശോചിച്ചു
തിരുവനന്തപുരം: ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ഇസ്‌ലാമിക പണ്ഡിതനും സമസ്ത പണ്ഡിതസഭ അംഗവും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടിയും സുപ്രഭാതം ദിനപത്രം ചെയര്‍മാനുമായ കോട്ടമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ അനുശോചിച്ചു.
മതസൗഹാര്‍ദ്ദത്തിനുവേണ്ടി എന്നും നിലകൊണ്ട മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് കോട്ടമല ബാപ്പു മുസലിയാര്‍ നടത്തിയത്. കോട്ടമല ബാപ്പു മുസ്‌ലിയാരുടെ ദേഹവിയോഗം കേരളീയ സമൂഹത്തിന് ഒരു വലിയ നഷ്ടമാണെന്നും സുധീരന്‍ അനുസ്മരിച്ചു.
രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായിരുന്ന കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വ്യക്തിപരമായി തനിക്കേറെയെടുപ്പമുള്ളയാളായിരുന്നു അദ്ദേഹം. ഹജ്ജ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് ആശ്വാസകരമായിരുന്നു. അതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും എന്‍ജിനീറിങ് കോളജുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സാമൂഹ്യ നീതിയും മത സൗര്‍ഹാദ്ദവും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം ചെയ്ത പരിശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും ബാപ്പു മുസ്‌ല്യാരുടെ വിയോഗം കേരളത്തിലെ സാമൂഹ്യ ജീവിതത്തിന് അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."