കര്‍മവേദിയില്‍നിന്ന് വിടപറഞ്ഞ പണ്ഡിതന്‍: സമദാനി
കോഴിക്കോട്: രോഗബാധിതനായി ഏതാനും ദിവസം ആശുപത്രിയിലായിരുന്നെങ്കിലും പെട്ടെന്നുണ്ടായ ആഘാതം പോലെ കോട്ടുമല ഉസ്താദിന്റെ വേര്‍പാട് നമ്മെ വിഷമിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. ഏതു രംഗത്തും ഊര്‍ജസ്വലനായി നിലകൊണ്ടിരുന്ന അദ്ദേഹം സജീവമായ കര്‍മവേദിയില്‍ നിന്നാണ് വിടപറഞ്ഞിരിക്കുന്നത്. ആലോചിക്കുമ്പോള്‍ വിശ്വസിക്കാന്‍ സാധിക്കാത്ത വിധം മനസിനെ അലോസരപ്പെടുത്തുന്നതായി ഈ വിട ചോദിക്കല്‍.
ആശുപത്രിയില്‍ കാണാന്‍ ചെന്നപ്പോഴും പതിവു പോലെ വളരെ ആത്മാര്‍ഥവും വൈകാരികവുമായ ആ സ്‌നേഹ ബന്ധം അനുഭവപ്പെട്ടു. എന്റെ കൈയില്‍ കുറെ സമയം അമര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ മുഖഭാവം വളരെ വാചാലമായിരുന്നു. വേദികളില്‍ ഒന്നിച്ചിരിക്കുമ്പോഴും മറ്റെവിടെവച്ച് കണ്ടുമുട്ടുമ്പോഴും ആ സാമീപ്യം രസകരവും ഉന്മേഷ ഭരിതവുമായിരുന്നു.
ഉള്ളുതുറന്ന് എന്തും സംസാരിക്കാനും വ്യക്തിപരമായ കാര്യങ്ങള്‍വരെ പങ്കു വെക്കാനും സാധിക്കുന്ന സ്‌നേഹ ബന്ധമായിരുന്നു അദ്ദേഹത്തിന്റെത്. സമസ്തയ്ക്കും പോഷക സംഘടനകള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും പ്രഗല്‍ഭമായ നേതൃത്വം അദ്ദേഹം പ്രധാനം ചെയ്തു. കടമേരി റഹ്്മാനിയ കോളജിന്റെ പുരോഗതിയും വികാസവും അദ്ദേഹത്തിന്റെ കരങ്ങളിലാണ് സംഭവിച്ചത്. സമുദായത്തിന്റെ പൊതുഐക്യം അനിവാര്യമായ സന്ദര്‍ഭങ്ങളിലെല്ലാം സമസ്തയുടെ പ്രതിനിധിയായി ഐക്യസംരംഭങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുകയും അതിനെല്ലാം സജീവമായി പങ്കാളിയാവുകയും ചെയ്തു.
അഭിവന്ദ്യ പണ്ഡിതനായിരുന്ന പിതാവിന്റെ അതേ വിശേഷണം അദ്ദേഹത്തിന്റെ പേരിലും ചാര്‍ത്തപ്പെട്ടു. പിതാവിന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് കുറഞ്ഞകാലം കൊണ്ട് തന്നെ സമുദായത്തിന്റെയും നാടിന്റെ വിദ്യാഭ്യാസ സാമൂഹ്യ രംഗത്തിന്റെയും മുഖ്യ സ്ഥാനത്ത് അദ്ദേഹം എത്തിച്ചേരുകയും ചെയ്തു. ഇനിയുമേറെ കാലം ആ പാണ്ഡിത്യവും നേതൃത്വവും കര്‍മശേഷിയും ആവശ്യമായിട്ടുള്ള ഘട്ടത്തില്‍ പൊടുന്നനെ പരലോക യാത്ര ചെയ്ത ബാപ്പു മുസ്്‌ലിയാര്‍ക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും പ്രധാനം ചെയ്യട്ടെ.
ലാളിത്യവും വിനയവും മുഖമുദ്രയാക്കി: പികെകെ ബാവ
ലാളിത്യവും വിനയവു മുഖമുദ്രയാക്കിയ പണ്ഢിതനായിരുന്നു കോട്ടുമല ബാപ്പു മുസ് ലിയാരെന്ന് മുസ്‌ലിം ലീഗ് സംസ്ഥാനട്രഷറര്‍ പി കെ കെ ബാവ പറഞ്ഞു. ഏതുകാര്യത്തില്‍ ഇടപെടുമ്പോഴും അതിനെപ്പറ്റി ആഴത്തില്‍ പഠിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ വലിയ മാതൃകയായിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തിത്വം: മുനീര്‍
പിതാവിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുകയും അതോടൊപ്പം തന്റെതായ ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു കോട്ടുമല ബാപ്പു മുസ് ലിയാരെന്ന് മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം. കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തിത്വമായിരുന്നു കോട്ടുമല ഉസ്താദ്. അദ്ദേഹവുമായി വ്യക്തിപരമായും കുടുംബപരവുമായ ബന്ധം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."