ഹോട്ടല്‍ടെക് പ്രദര്‍ശനം സമാപിച്ചു; ഷെഫുമാര്‍ കേരളാ ഷെഫ്‌സ് ഫോറം രൂപീകരിച്ചു
കൊച്ചി: കഴിഞ്ഞ മൂന്ന് ദിവസമായി കൊച്ചിയില്‍ നടന്ന കേരളത്തിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി എക്വിപ്‌മെന്റ് പ്രദര്‍ശനമായ ഹോട്ടല്‍ടെക് 2016-ന്റെ ആറാമത് വാര്‍ഷിക പ്രദര്‍ശനവും ഷെഫുമാര്‍ക്കായുള്ള അഞ്ചാമത് കലിനറി ചലഞ്ച് മത്സരങ്ങളും സമാപിച്ചു.
സംസ്ഥാനത്തെ 30-ലേറെ നക്ഷത്രഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിന്നുള്ള 90-ഓളം വരുന്ന ഷെഫുമാര്‍ വിവിധ വിഭാഗങ്ങളിലായി മത്സരിച്ച കലിനറി ചലഞ്ചിലെ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും മെമെന്റോയും സമാപനച്ചടങ്ങില്‍ വിതരണം ചെയ്തു.
ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് ഹോളിഡേ ഇന്നിലെ സെന്തില്‍ രാജും മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച കലിനറി സ്ഥാപനത്തിനുള്ള അവാര്‍ഡ് ഹോട്ടല്‍ ലീലയും കരസ്ഥമാക്കി.
സെന്തില്‍രാജ് 2016 സെപ്റ്റംബറില്‍ മാലിദ്വീപില്‍ നടക്കുന്ന ലോകമെമ്പാട് നിന്നുമുള്ള 1000-ലേറെ ഷെഫുമാര്‍ പങ്കെടുക്കുന്ന ആഗോള മത്സരമായ ഹോട്ടല്‍ ഏഷ്യയില്‍ രാജ്യത്തെ പ്രതിനിധീകരിക്കും.
ഹോട്ടല്‍ടെകിന്റെ സമാപനത്തോടനുബന്ധിച്ച് കേരളത്തിലെ ഹോട്ടല്‍ ഷെഫുമാര്‍ ചേര്‍ന്ന് കേരളാ ഷെഫ്‌സ് ഫോറം എന്ന കൂട്ടായ്മക്കും രൂപം നല്‍കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം ഫോറങ്ങള്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമാണെന്ന് സംഘാടകര്‍ പറഞ്ഞു.
ഷെഫുമാര്‍ക്കാവശ്യമായ തുടര്‍പരിശീലനം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നൂറോളം കുട്ടികളെ ഹോസ്പിറ്റാലിറ്റി മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായുള്ള സൗജന്യ പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഫോറം ലക്ഷ്യമിടുന്നത്.
ഷെഫ് പ്രൊഫഷനില്‍ കാല്‍നൂറ്റാണ്ടിലേറെ പിന്നിട്ട സിജിഎച്ച് എര്‍ത്ത് ഷെഫ് ജോസ് വര്‍ക്കി, ടാജിലെ മുന്‍ എക്‌സി. ഷെഫ് റഷീദ്, അബാദ് ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഷെഫ് ജയകുമാര്‍, കോവളം ഇ്ന്ത്യന്‍ ഇന്‍സ്റ്റി. ഓഫ് ഹോസ്പിറ്റാലിറ്റി എച്ച്ഒഡി ഇവാന്‍ തോമസ്, കെടിഡിസി കോവളം കോര്‍പ്പറേറ്റ് ഷെഫ് ജോര്‍ജ് ജോസഫ് എന്നിവരെ സമാപനച്ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."