HOME
DETAILS
MAL
എച്ചില്‍ക്കുഴിയില്‍ കാര്‍ വീണ് കുടിവെള്ള വിതരണം മുടങ്ങി
backup
January 10 2017 | 19:01 PM
ഫിലാഡല്‍ഫിയ: ഫിഷ് ടൗണ്‍ മേഖലയില്‍ എച്ചില്‍ക്കുഴിയില്‍ കാര്‍ വീണ് കുടിവെള്ള വിതരണം മുടങ്ങിയതായി ഫിലാഡല്‍ഫിയ ജല വിഭാഗം അറിയിച്ചു. 30 അടി നീളവും 10 അടി വീതിയുമുള്ള എച്ചില്‍ക്കുഴിയിലാണ് കാര്‍ അകപ്പെട്ടത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. ഇതേത്തുടര്‍ന്ന് ഈ മേഖലയിലെ 20 വീടുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് പൈപ്പ് ലൈന്‍ താറുമാറായതിനെ തുടര്‍ന്ന് നിലച്ചത്.ഈ വീടുകളിലേക്കുള്ള പാചകവാതക വിതരണവും നിലച്ചിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി ആറു വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി ജലവകുപ്പ് വക്താവ് ജോണ്‍ ഡിജ്‌യൂലിയോ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."