ഹരിതകേരളം എക്‌സ്പ്രസ് രണ്ടുദിവസം ജില്ലയില്‍
കോഴിക്കോട്: നാടിന്റെ പച്ചപ്പും ജൈവസമൃദ്ധിയും വീണ്ടെടുക്കാനും മണ്ണും വെള്ളവും സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഹരിതകേരള മിഷന്റെ പ്രചാരണത്തിനായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ഹരിതകേരളം എക്‌സ്പ്രസ് വാഹനം 12, 13 തിയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. നാളെ രാവിലെ 9.30ന് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും.
തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ ഹരിതകേരളം എക്‌സ്പ്രസ് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ പിന്നിട്ടാണ് കോഴിക്കോട്ടെത്തുന്നത്. പ്രചാരണ പരിപാടിയില്‍ ഏറ്റവും ശ്രദ്ധേയം സ്വീകരണ കേന്ദ്രങ്ങളില്‍ നടത്തുന്ന നാടന്‍ പാട്ടുകളുടെ അവതരണമാണ്. കടമ്പനാട് ജയചന്ദ്രനും സംഘവുമാണ് ഹരിത സമൃദ്ധിയും മണ്ണിന്റെ മണവുമുള്ള നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ച് പ്രചാരണത്തെ ശ്രദ്ധേയമാക്കുന്നത്. ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, മാധ്യമ വാര്‍ത്തകള്‍, സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ എക്‌സ്പ്രസില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.ജെ യേശുദാസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനവുമുണ്ട്.
12ന് രാവിലെ 11.30ന് രണ്ടാമത്തെ കേന്ദ്രമായ വേങ്ങേരി ബൈപ്പാസില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ. രതീദേവി, യു. രജനി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. രണ്ടിന് കുന്ദമംഗലം പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, വൈസ് പ്രസിഡന്റ് വിനോദ് പടനിലം പങ്കെടുക്കും. 3.30ന് താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതിയുടെ നേതൃത്വത്തിലാണ് സ്വീകരണം. വൈകിട്ട് 5.30ന് കോക്കല്ലൂര്‍ അങ്ങാടിയില്‍ നടക്കുന്ന ആദ്യദിവസത്തെ സമാപന പരിപാടിയില്‍ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വാര്‍ഡ് അംഗം എന്‍.പി നദീഷ് കുമാര്‍ പങ്കെടുക്കും.
13ന് രാവിലെ 9.30ന് ചെട്ടികുളം സേതു സീതാറാം സ്‌കൂളിലാണ് പര്യടനം തുടങ്ങുക. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ. നിഷ, കല്ലാരംകെട്ടില്‍ കൃഷ്ണന്‍, വി. റഹ്‌യ സ്വീകരണത്തിനു നേതൃത്വം നല്‍കും. 11.30ന് കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
ഉച്ചയ്ക്ക് രണ്ടിന് നാദാപുരം പഴയ ബസ് സ്റ്റാന്‍ഡിലാണ് സ്വീകരണം. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നേതൃത്വം നല്‍കും. 3.30ന് കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സ്വീകരണം. ജില്ലാതല സമാപനം വൈകിട്ട് അഞ്ചിന് വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കും. വടകര നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."