ബഹ്‌റൈനില്‍ അറൈവല്‍ വിസയ്ക്ക് അഞ്ച് ദിനാര്‍
മനാമ: ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഓണ്‍ അറൈവല്‍ വിസ അനുവദിക്കാന്‍ അധികൃതര്‍ തീരുമാനിച്ചതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇതടിസ്ഥാനത്തില്‍ ഇനി മുതല്‍ രണ്ടാഴ്ച ബഹ്‌റൈനില്‍ തങ്ങാന്‍ കഴിയുന്ന 'ഓണ്‍ അറൈവല്‍' വിസക്ക് എയര്‍പോര്‍ട്ടില്‍ വച്ച് അഞ്ച് ദിനാര്‍ മാത്രം അടച്ചാല്‍ മതിയാകും.
രാജ്യത്തേയ്ക്ക് സന്ദര്‍ശകരേയും നിക്ഷേപകരേയും കൂടുതലായും ആകര്‍ഷിക്കുന്നതിനായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന ബഹ്‌റൈന്‍ മന്ത്രിസഭയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കോഓര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍ദേശമനുസരിച്ച് രാജ്യത്തെ സന്ദര്‍ശക വിസ രണ്ട് തരത്തില്‍ നവീകരിക്കാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം.
85 ദിനാര്‍ നല്‍കി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ലഭിക്കുന്ന വിസയില്‍ ഒരു വര്‍ഷത്തെ 'മള്‍ട്ടിപ്പിള്‍ എന്‍ട്രി' വിസ ലഭിക്കും.
ഇതില്‍ മൂന്ന് മാസം തുടര്‍ച്ചയായി രാജ്യത്ത് തങ്ങാനാകും. ഇതുമായി ബന്ധപ്പെട്ട സാങ്കേതികവും നിയമപരവുമായ കാര്യങ്ങള്‍ ചിട്ടപ്പെടുത്തുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു.
പാര്‍ലമെന്റ് ഉന്നയിച്ച വിവിധ കാര്യങ്ങള്‍ സഭ ചര്‍ച്ച ചെയ്യുകയും ഇതുപഠിക്കാന്‍ മന്ത്രിസഭാ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വിസ പരിഷ്‌കരണത്തിന്റെ ആദ്യ ഘട്ടം ബഹ്‌റൈന്‍ നടപ്പാക്കിയത്. ഇതുവഴി 66 രാജ്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവലും ഇന്ത്യ ഉള്‍പ്പെടെ 102 രാജ്യക്കാര്‍ക്ക് ഇ വിസ സൗകര്യവും ലഭ്യമാക്കിയിരുന്നു.
'സ്വയം സ്‌പോണ്‍സര്‍' ചെയ്യുന്ന പ്രവാസി താമസക്കാര്‍ക്ക് തങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കളെ സ്വന്തം ഗ്യാരണ്ടിയില്‍ കൊണ്ടുവരുന്നതിനുള്ള വിസ ഈ വര്‍ഷാവസാനം മുതല്‍ ലഭ്യമാക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."