ഭരണപരിഷ്കാര കമ്മിഷന് ഓഫിസില്‍ സൗകര്യങ്ങള്‍ പോരെന്ന് വി.എസ്
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷനുവേണ്ടി സര്‍ക്കാര്‍ അനുവദിച്ച ഓഫിസില്‍ സൗകര്യങ്ങള്‍ പോരെന്ന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. കമ്മിഷന് സുഗമമായി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്നും അക്കാര്യങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
ഐ.എം.ജിയിലെ ഭരണപരിഷ്കാര കമ്മിഷന് ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റില്‍ തന്നെ കമ്മിഷന് ഓഫിസ് അനുവദിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയും പകരം ഐ.എം.ജിയില്‍ ഓഫിസ് അനുവദിക്കുകയുമായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഭരണപരിഷ്കാര കമ്മിഷന്റെ ആദ്യയോഗം ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലാണ് വി.എസ് വിളിച്ചുചേര്‍ത്തത്. എന്നാല്‍ വി.എസിന്റെ പ്രതിഷേധം കണക്കിലെടുക്കാതിരുന്ന സര്‍ക്കാര്‍ ഓഫിസ് ഐ.എം.ജിയില്‍ തന്നെ മതിയെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെയാണ് ഐ.എം.ജിയിലെ ഓഫിസ് സന്ദര്‍ശിക്കുന്നതിനായി വി.എസ് ഇന്നലെ എത്തിയത്.
കമ്മിഷന് അനുവദിച്ച മുറികള്‍ സന്ദര്‍ശിച്ച വി.എസ് സൗകര്യങ്ങള്‍ പോരെന്ന് തുറന്നടിക്കുകയും ചെയ്തു. അതേസമയം, കമ്മിഷന് ഓഫിസിനായി അനുവദിച്ച മുറികളല്ല വി.എസ് സന്ദര്‍ശിച്ചതെന്ന വാദവുമായി ഐ.എം.ജി വൃത്തങ്ങളും രംഗത്തെത്തി.
കമ്മിഷനുവേണ്ടി അനുവദിച്ച മുറികള്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ പര്യാപ്തമാണെന്ന് വിലയിരുത്തിയതാണെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."