സ്റ്റാലിയന്‍ പുരസ്‌കാരം പി.കെ ദേവന്
കൊച്ചി: സ്റ്റാലിയന്‍ ഇന്റര്‍നാഷണല്‍ കൊച്ചി ചാപ്റ്റര്‍ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം സീ ഇന്ത്യ ഫൗണ്ടേഷന്‍ ഡയറക്ടറും അന്‍പത് വര്‍ഷം തുടര്‍ച്ചയായി എല്ലാ ദിവസവും കഥകളി സംഘടിപ്പിച്ച വ്യക്തിയുമായ പി.കെ ദേവന്. 22ന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടക്കുന്ന സ്റ്റാലിയന്‍ ഇന്റര്‍നാഷണലിന്റെ 46ാമത് ഇന്റര്‍ സ്‌കൂള്‍ യുവജനോത്സവ സമാപന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 14,15,21,22 തീയതികളില്‍ എറണാകുളം സെന്റ് തെരേസാസ് കോളജ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന കലോത്സവം മുന്‍ ജില്ലാ കലക്ടര്‍ എം പി ജോസഫ് ഉദ്ഘാടനം ചെയ്യും. ക്വിസ്, കര്‍ണാടക സംഗീതം, ലളിതഗാനം, ചലച്ചിത്ര ഗാനം, ഭരതനാട്യം, മോഹിനിയാട്ടം, സൂപ്പര്‍ ഡാന്‍സ്, കൈയ്യെഴുത്ത്, കത്തെഴുത്ത്, ജി കെ ടെസ്റ്റ്, മെമ്മറി ടെസ്റ്റ്, വാര്‍ത്താ അവതരണം, പദ്യോച്ചാരണം, ചിത്ര രചന, പ്രസംഗം, സെല്‍ഫി, പുഞ്ചിരി മത്സരം എന്നിവ കലോത്സവത്തോടനുബന്ധിച്ച് നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9746106516 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ജോഷി ജോണ്‍, ട്രഷറര്‍ എ വിനോദ്കുമാര്‍, എന്‍ ഗോപകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."