സേഫ് കൊല്ലം: പൊലിസ് പരിശോധന കര്‍ശനമാക്കി
കൊല്ലം: ജില്ലയിലെ സബ് ഡിവിഷനുകള്‍ തോറും കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി സബ് ഡിവിഷനില്‍ കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ശിവപ്രസാദിന്റെ നേതൃത്വത്തില്‍ ഷാഡോ പൊലിസ്, കരുനാഗപ്പള്ളി എസ്.ഐ ബജിത്ത്ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍, കോളജ് പരിസരങ്ങളില്‍ ലഹരിയ്ക്കെതിരേ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി സലീം എന്നയാളെ അറസ്റ്റു ചെയ്തു. കഞ്ചാവ് ഉപയോഗിച്ചതിന് സജിന്‍, സഹീര്‍, വിഘനേഷ് എന്നിവര്‍ക്കെതിരേയും കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജില്ലാ പൊലിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസം കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനില്‍ മാത്രം ഏകദേശം പതിനാല് കേസുകള്‍ നിരോധിത പുകയില ഉല്പ്പന്നങ്ങള്ക്കെതിരേയുള്ള റെയ്ഡിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്നും ഇത്തരത്തിലുള്ള റെയ്ഡുകളും മറ്റും ശക്തമായി തുടരുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.
പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് നാല് പേര് പിടിയിലായി. ഇവരെ പ്രതികളാക്കി ചവറ പോലിസ് സ്റ്റേഷനില്‍ രണ്ടും, ശക്തികുളങ്ങരയില്‍ ഒന്നും, കിളികൊല്ലൂരില്‍ രണ്ടും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. സേഫ് കൊല്ലം പദ്ധതിയുടെ സ്കൂള്‍, കോളജുകള്‍ ഷാഡോ പോലിസിന്റെ നിരീക്ഷണത്തിലാണെന്നും വരും ദിനങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകള്‍ തുടരുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."