മാവൂരില്‍ ഫയര്സ്റ്റേഷന്: നിര്‍ദിഷ്ട സ്ഥലം എം.എല്‍.എ സന്ദര്‍ശിച്ചു
മാവൂര്‍: കുന്ദമംഗലം മണ്ഡലത്തിലെ മാവൂരില്‍ ഫയര്സ്റ്റേഷന് സ്ഥാപിക്കുന്നതിനും കെട്ടിടനിര്‍മാണത്തിനും ഫണ്ട് അനുവദിക്കുമെന്ന് പി.ടി.എ റഹീം എം.എല്‍.എ. ഫയര്സ്റ്റേഷന് സ്ഥാപിക്കാന്‍ ഗ്രാമപഞ്ചായത്ത് അനുവദിച്ച സ്ഥലം എം.എല്‍.എ സന്ദര്‍ശിച്ചു.
സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഫയര്സ്റ്റേഷന് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുന്ദമംഗലം മണ്ഡലത്തിലെ ഫയര്സ്റ്റേഷന് മുക്കത്തു സ്ഥാപിച്ചിരുന്നു. മണ്ഡലപരിധി പുനഃക്രമീകരിച്ചപ്പോള്‍ മുക്കം കുന്ദമംഗലം മണ്ഡലത്തില്‍ നിന്നു മാറി. ഇതോടെ കുന്ദമംഗലം മണ്ഡലത്തില്‍ ഫയര്സ്റ്റേഷനില്ലാതായി.
മാവൂരില്‍ ഫയര്സ്റ്റേഷന് സ്ഥാപിക്കുന്നതിനെക്കുറിച്ച് നേരത്തെ പഠനം നടത്തിയിരുന്നു. കുന്ദമംഗലം മണ്ഡലത്തില്‍ ഫയര്സ്റ്റേഷന് അനുവദിക്കാന്‍ ധാരണയായതോടെ മാവൂരില്‍ സ്ഥലം അനുവദിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി തയാറാവുകയായിരുന്നു. ഇതിനായി മാവൂര്‍ ടൗണിനടുത്ത് കൂളിമാട് റോഡരികിലെ ആരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിടവും സ്ഥലവും വിട്ടുനല്‍കി. കുന്ദമംഗലം മണ്ഡലത്തിലെ മാവൂര്‍, പെരുവയല്‍, പെരുമണ്ണ, കുന്ദമംഗലം പഞ്ചായത്തുകളിലും സമീപപ്രദേശങ്ങളിലും ഫയര്‍ഫോഴ്സിന്റെ സേവനം എളുപ്പം ലഭ്യമാക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."