ഹരിത കേരളം: ഹരിത എക്‌സ്പ്രസ് എത്തുന്നു
കണ്ണൂര്‍: ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പൊരുക്കിയ ഹരിത എക്‌സ്പ്രസ് വാഹന കലാജാഥ ഫെബ്രുവരി 15, 16, 17 തിയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. 15ന് വൈകുന്നേരം പയ്യന്നൂരില്‍ നിന്ന് ആരംഭിക്കുന്ന പ്രദര്‍ശന വാഹനത്തിന്റെ പര്യടനം 17ന് വൈകുന്നേരം തലശ്ശേരിയില്‍ സമാപിക്കും.
തിരുവനന്തപുരത്ത് നിന്ന് യാത്രയാരംഭിച്ച ഹരിത എക്‌സ്പ്രസ് മറ്റു ജില്ലകളിലെ പര്യടനങ്ങള്‍ക്ക് ശേഷമാണ് കണ്ണൂരിലെത്തുന്നത്. ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗായകന്‍ കെ.ജെ യേശുദാസ്, ചലച്ചിത്രതാരം മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ സന്ദേശങ്ങളടങ്ങിയ വീഡിയോ എന്നിവയുടെ പ്രദര്‍ശനം വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, കാര്‍ഷിക സംസ്‌കാരം എന്നീ സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കടമ്പനാട് ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും കലാപരിപാടികളും ഹരിത എക്‌സ്പ്രസിന്റെ സവിശേഷതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."