HOME
DETAILS
MAL
ക്വാറി വിരുദ്ധ സമിതി രൂപീകരിച്ചു
backup
January 12 2017 | 06:01 AM
ചെറുപുഴ: തട്ടുമ്മല്‍ കൂവക്കരമലയില് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ക്വാറി വിരുദ്ധ സമിതി രൂപീകരിച്ചു. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്വാറി കാരണം മാതനാര്‍കല്ല്, തട്ടുമ്മല്‍ പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമവും പാരിസ്ഥിതിക പ്രശ്നവും രൂക്ഷമായതിനെ തുടര്‍ന്നാണ് ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.
തട്ടുമ്മല്‍ ഗവ.എല്‍ പി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ പി രാമചന്ദ്രന് അധ്യക്ഷനായി. എം.ടി. പി മുഹമ്മദ് കുഞ്ഞി ഉദ്ഘാട നം ചെയ്തു. പരിസ്ഥിതി ബോധവല്‍ക്കരണ സെമിനാര്‍ നടന്നു. നോബിള്‍ എം പൈകട, ബെന്നി മാത്യു ക്ലാസെടുത്തു. കുഞ്ഞി കൃഷ്ണന്, വി.വി കണ്ണന്, ടി.പി ചന്ദ്രന്, വി.വി മുഹമ്മദ് കുഞ്ഞി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."