HOME
DETAILS
MAL
ശബരിമലയില്‍ ആനയെഴുന്നള്ളത്ത്: ഹരജി ഹൈക്കോടതി തള്ളി
backup
January 12 2017 | 22:01 PM
കൊച്ചി: ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തിന് ആനയെഴുന്നള്ളത്ത് വേണ്ടെന്ന ഉത്തരവു പുനഃപരിശോധിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. തന്ത്രിമാരുടെ നിര്‍ദേശം കൂടി പരിഗണിച്ച് നല്കിയ ഉത്തരവ് പുനഃപരിശോധിക്കേണ്ടതില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
എന്നാല്‍ പന്തളം കൊട്ടാരത്തിലെ പ്രതിനിധികളുടെ അഭിപ്രായം ആരാഞ്ഞില്ലെന്നും മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പതിനെട്ടാംപടിയുടെ ചുവട്ടിലെത്തുന്ന പന്തളം കൊട്ടാരത്തിലെ പ്രതിനിധിയെ സ്വീകരിക്കാനുള്ള ചടങ്ങിലുള്‍പ്പെടെ ആന നിര്‍ബന്ധമാണെന്നും കാണിച്ചാണ് ഹരജി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."